പുത്തിഗെ: (my.kasargodvartha.com 24.11.2017) മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവൃത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ടെക്‌നോ -17 രണ്ടാംഘട്ട ഉദ്ഘാടനം കാസര്‍കോട് ഡി ഡി ഇ ഡോ. ഗിരീഷ് ചോലയില്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളായിരിക്കെ തന്നെ അവരുടെ മനസ്സിലെ ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തി അവരുടെ അഭിരുചിക്കനുസരിച്ച് പഠനത്തോടൊപ്പം തന്നെ തൊഴില്‍ പരിശീലനവും നിത്യജീവിതത്തിലേക്കാവശ്യമായ കാര്യങ്ങളും വിദ്യാലയങ്ങളില്‍ തന്നെ പരിശീലനം നല്‍കുന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്നും ഇത്തരം പ്രവര്‍ത്തനം പ്രവൃത്തി പരിചയ ക്ലബിനേ കഴിയൂകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഒരു അധ്യയനവര്‍ഷം കൊണ്ട് പത്തു മേഖലകളില്‍ കുട്ടികളുടെ വൈവിധ്യം വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന ടെക്‌നോ -17ന്റെ ഒന്നാംഘട്ടം കുട, സോപ്പ്, ഫെനോയില്‍, മെഴുകുതിരി എന്നിവയുടെ നിര്‍മാണം പൂര്‍ ത്തീകരിക്കുകയും രണ്ടാംഘട്ടത്തില്‍ ഫാബ്രിക് പെയിന്റ്, ഗ്ലാസ് പെയിന്റ് എന്നിവയ്ക്കാണ് പരിശീലനവും നല്‍കുന്നത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു.
സി. ആശിഖ്, മുഹമ്മദ് റാശിദ്, കെ അനസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ അബ്ദുല്‍ ഖാദര്‍ സ്വാഗതവും ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് ആലംപാടി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Puthige, Club, Techno-17 second phase inaugurated.