Join Whatsapp Group. Join now!

എം പി അബ്ദുല്‍ ഖാദര്‍ ജില്ലാ ജൂനിയര്‍ ഫുട്‌ബോള്‍ ടീം മാനേജറായി തിരഞ്ഞെടുക്കപ്പെട്ടു

മൊഗ്രാല്‍ ഫുട്‌ബോളിന്റെ 'ഡീഗോ മറഡോണ' എന്ന പേരിലറിയപ്പെടുന്ന മുന്‍ ഇതിഹാസ താരം എം പി അബ്ദുല്‍ ഖാദറിനെ ജില്ലാ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ 2017 - 18 വര്‍ഷത്തെ Sports, Kerala, News, Football, Team, Manager, MP Abdul Kader
നീലേശ്വരം: (my.kasargodvartha.com 13.11.2017) മൊഗ്രാല്‍ ഫുട്‌ബോളിന്റെ 'ഡീഗോ മറഡോണ' എന്ന പേരിലറിയപ്പെടുന്ന മുന്‍ ഇതിഹാസ താരം എം പി അബ്ദുല്‍ ഖാദറിനെ ജില്ലാ ജൂനിയര്‍ ഫുട്‌ബോള്‍ ടീമിന്റെ 2017 - 18 വര്‍ഷത്തെ മാനേജരായി തിരഞ്ഞെടുത്തു. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് 100-ാം വാര്‍ഷികാഘോഷത്തിന് തയ്യാറെടുക്കുന്ന വേളയില്‍ തന്നെ അബ്ദുല്‍ ഖാദറിനെ ഇത്തരമൊരു പദവി തേടി വന്നത് ക്ലബ്ബിനെയും നാട്ടുകാരെയും ഏറെ ആഹ്ലാദത്തിലാക്കി.


മുന്‍ ജില്ലാ ക്യാപ്റ്റനും, യൂണിവേഴ്‌സിറ്റി കൗമുദി താരവുമൊക്കെയായി ശോഭിച്ച വ്യക്തിത്വമായിരുന്നു എം പി അബ്ദുല്‍ ഖാദറിന്റേത്. ജില്ലക്കകത്തും പുറത്തും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനു വേണ്ടി നിരവധി ടൂര്‍ണമെന്റുകളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ക്ലബ്ബിന്റെ ചരിത്ര നേട്ടത്തിലെ മിക്ക മേജര്‍ ടൂര്‍ണമെന്റുകളിലും എം പി അബ്ദുല്‍ ഖാദര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

എം പി അബ്ദുല്‍ ഖാദറിന്റെ അനുഭവ സമ്പത്ത് ജില്ലാ ജൂനിയര്‍ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി സി ആസിഫ് പറഞ്ഞു. മൊഗ്രാലിലെ കലാ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന എം പി എ ഖാദര്‍ നിലവില്‍ മൊഗ്രാല്‍ എം സി അബ്ദുല്‍ ഖാദര്‍ ഹാജി ട്രസ്റ്റ് ജോയിന്റ് കണ്‍വീനര്‍ കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Kerala, News, Football, Team, Manager, MP Abdul Kader.

Post a Comment