Join Whatsapp Group. Join now!

കപ്പലോട്ടക്കാരുടെ പെന്‍ഷന്‍; സര്‍ക്കാര്‍ ഇടപെടണം: മര്‍ച്ചന്റ് നേവി യൂത്ത് വിംഗ്

റിട്ടേര്‍ഡായി വിശ്രമിക്കുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി ഉടന്‍ News, Kerala, Navy youth wing, NUSE, Inauguration, district conferece, Pension,
കാസര്‍കോട്: (my.kasargodvartha.com 14/11/2017) റിട്ടേര്‍ഡായി വിശ്രമിക്കുന്ന കപ്പല്‍ ജീവനക്കാര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ച പെന്‍ഷന്‍ പദ്ധതി ഉടന്‍ അനുവദിക്കുന്നതിനായുള്ള നപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കപ്പലോട്ടക്കാരുടെ സംഘടനയായ മര്‍ച്ചന്റ് നേവി യൂത്ത് വിംഗ് വാര്‍ഷിക സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

കപ്പലോട്ടക്കാരുടെ കേന്ദ്ര സംഘടനയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന യുവജനവിഭാഗത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനമാണ് പാലക്കുന്നില്‍ വെച്ച് നടന്നത്. എന്‍.യു.എസ്.ഇ (ന്യൂസി) എക്സിക്യൂട്ടീവ് അംഗം സന്തോഷ് തോരോത്ത് ഉദ്ഘാടനം ചെയ്തു. സുരേഷ് ടി.വി അധ്യക്ഷത വഹിച്ചു. അനില്‍ വെടിത്തറക്കാല്‍, രാജ് കിരണ്‍, സിന്ന ശംഭു, റിതുരാജ് പാലക്കുന്ന്, രാജന്‍ പാക്യാര എന്നിവര്‍ സംസാരിച്ചു.


              രാജേന്ദ്രന്‍ മുതിയക്കാല്‍                                           ജയരാജ് പി.വി

ഭാരവാഹികളായി ജയരാജ് പി.വി (പ്രസിഡണ്ട്), അനില്‍ വെടിത്തറക്കാല്‍, മുരളി താര, കൃഷ്ണദാസ് മലാങ്കുന്ന്, (വൈസ് പ്രസിഡണ്ടുമാര്‍), രാജേന്ദ്രന്‍ മുതിയക്കാല്‍ (ജനറല്‍ സെക്രട്ടറി), വിനോദ് ഉദയമംഗലം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു. ഏഴുലക്ഷത്തില്‍പ്പരം രൂപ ചിലവഴിച്ച് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ ബോഡി യോഗം ഐക്യ കണ്ഠേന അംഗീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Navy youth wing, NUSE, Inauguration, district conferece, Pension, Merchants Navy youth wing conference conducted

Post a Comment