Join Whatsapp Group. Join now!

കെ എം സി സി അബുദാബി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

അബുദാബി കെ എം സി സി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഇ കെ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ Gulf, News, KMCC, Paivalige, Committee, Office Bearers
അബുദാബി: (my.kasargodvartha.com 26.11.2017) അബുദാബി കെ എം സി സി കുംബഡാജെ പഞ്ചായത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഇ കെ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൊയ്തീന്‍ കുഞ്ഞി കുദിങ്കില സ്വാഗതം പറഞ്ഞു. കെ എം സി സി അബുദാബി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല യോഗം ഉദ്ഘാടനം ചെയ്തു.


മണ്ഡലം നേതാക്കന്മാരായ ഷരീഫ് കാനക്കോട്, ഷാഫി നാട്ടക്കല്‍ ചടങ്ങില്‍ സംസാരിച്ചു. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ഇ കെ മുഹമ്മദ് വിവരിച്ചു. തുടര്‍ന്ന് മണ്ഡലം നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ ഷരീഫ് കാനക്കോട് നിരീക്ഷകനായി. ഹനീഫ് പടിഞ്ഞാര്‍മൂല നേതൃത്വം നല്‍കി.

പ്രസിഡന്റ്: ലത്വീഫ് കുദിങ്കില. ജനറല്‍ സെക്രട്ടറി: ബഷീര്‍ ബെളിഞ്ചം, ട്രഷറര്‍: അദുലു ഹാപ്പി. വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്ല നടുവീട്, ഖാദര്‍ പൊയില്‍, ഇബ്രാഹിം ബെളിഞ്ചം, സിദ്ദീഖ് മാര്‍പ്പനടുക്കം. ജോയിന്റ് സെക്രട്ടറിമാര്‍: ഷരീഫ് ചെറൂണി, മൊയ്തീന്‍ കുഞ്ഞി കുദിങ്കില, ഇബ്രാഹിം നജാത്ത്, മുസ്തഫ മുക്കൂര്‍. മണ്ഡലം കമ്മിറ്റിയിലേക്ക് ഇ കെ മുഹമ്മദ് ഹാജിയുടെ പേര് നിര്‍ദേശിക്കാനും യോഗത്തില്‍ ധാരണയായി. അദുലു ഹാപ്പി നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, KMCC, Paivalige, Committee, Office Bearers.

Post a Comment