പരവനടുക്കം:(my.kasargodvartha.com 01/11/2017) ഗവ. എല്‍.പി.സ്‌കൂള്‍ ചെമ്മനാട് ഈസ്റ്റ് വികസന സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതികളുടെ സമര്‍പ്പണവും പൂര്‍വ്വ വിദ്യാര്‍ഥി സംഗമവും നവംബര്‍ 5ന് ഉച്ചയ്ക്ക് 2:30 ന് നടക്കും. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയും റവന്യു മന്ത്രിയുമായ ഇ. ചന്ദശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിക്കും.
പ്രവര്‍ത്തനം തുടങ്ങി 100 വര്‍ഷത്തിലേക്ക് കടക്കുന്ന സ്‌കൂള്‍ ഏറെ പ്രതിസന്ധിയിലായിരുന്നു. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാകുന്നതിനായി രൂപീകരിച്ച വികസന സമിതിയുടെ പ്രവര്‍ത്തന ഫലമായി
സ്‌കൂള്‍ ആധുനികവത്കരണത്തിനുള്ള നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇ റും ഒരുക്കി. സ്‌കൂള്‍ ചുമരുകള്‍ വര്‍ണ്ണ ചിത്രങ്ങള്‍ ഒരുക്കി മനോഹരമാക്കി. തണല്‍ പരവനടുക്കം യു. എ. ഇ പ്രവാസി കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഇ റൂമും ചുമര്‍ചിത്രവും ഒരുക്കിയത്.
സ്‌കൂളിന്റെ വികസനത്തിന് ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഭക്ഷണ ശാല, കളിസ്ഥലം തുടങ്ങി നിരവധി പദ്ധതികള്‍ വികസന സമിതി ലക്ഷ്യം വെക്കുന്നു. നവംബര്‍ അഞ്ചിന് നടക്കുന്ന പദ്ധതി സമര്‍പ്പണവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വിജയിപ്പിക്കാന്‍ വികസന സമിതി യോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ ബാബു മണിയങ്കാനം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.കെ. മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി. മോഹനന്‍ നമ്പ്യാര്‍, പി. ചാത്തുക്കുട്ടി നായര്‍, ഷഫീക്ക് നസറുല്ല, അബ്ദുല്‍ അസീസ്, നഷാത്ത് പരവനടുക്കം, മുജീബ് കോളിയടുക്കം എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് എം.എച്ച് സാലിക്ക് സ്വാഗതവും വൈസ് പ്രസിഡന്റ് കാര്‍വര്‍ണന്‍ കാവുങ്കാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, School, Childrens park, Development, Dinning hall, Inauguration, Revenue minister, Headmaster, Govt. L P School chemnad Old student reunion