Join Whatsapp Group. Join now!

ബാങ്കോട് കരിപ്പൊടി തങ്ങള്‍ ആണ്ട് നേര്‍ച്ച പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു

സെയ്ദ് സൈനുല്‍ ആബിദിന്‍ കരിപ്പൊടി തങ്ങളുടെ പേരില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ആണ്ട് നേര്‍ച്ചയും അഞ്ചു ദിവസത്തെ മത പ്രഭാഷണവും സ്വലാത്ത് മജ്‌ലിസിനും തുടKerala, News, Religion, Bangod Karipody Thangal Aandu Nercha started
തളങ്കര: (my.kasargodvartha.com 17.11.2017) സെയ്ദ് സൈനുല്‍ ആബിദിന്‍ കരിപ്പൊടി തങ്ങളുടെ പേരില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ആണ്ട് നേര്‍ച്ചയും അഞ്ചു ദിവസത്തെ മത പ്രഭാഷണവും സ്വലാത്ത് മജ്‌ലിസിനും തുടക്കമായി. ഹബീബ് ഹാജി സൈന്‍ പതാക ഉയര്‍ത്തി. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.


ടൗണ്‍ മുബാറക് മസ്ജിദ് ഖത്തീബ് ഡോ. സലീം നദ്‌വി മുഖ്യപ്രഭാഷണം നടത്തി. ഹബീബ് സൈന്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഹാജി ബാങ്കോട്, പി.യു. അഹമ്മദ് ഹാജി, മൊയ്‌നുദ്ദീന്‍ മൗലവി, സെയ്ദ് മൗലവി എന്നിവര്‍ സംസാരിച്ചു. എ. സത്താര്‍ ഹാജി സ്വാഗതവും യൂനുസ് തളങ്കര നന്ദിയും പറഞ്ഞു.

മംഗളൂരു ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, അബ്ദുല്‍ മജീദ് ബാഖവി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അഷ്‌റഫ് റഹ് മാനി ചൗക്കി, ഹാഫില്‍ ഹനീസുല്‍ ഖാസിമി, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി തുടര്‍ന്നുള്ള രാത്രികളില്‍ പ്രഭാഷണം നടത്തും. 20 ന് അന്നദാനത്തോടെ ആണ്ടു നേര്‍ച്ച സമാപിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Bangod Karipody Thangal Aandu Nercha started

Post a Comment