Join Whatsapp Group. Join now!

സമാന്‍ സ്മരണിക പ്രകാശനം ചെയ്തു

ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെയും യു എ ഇ ജനറല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രസിദ്ദീകരിച്ച സമാന്‍ സ്മരണിക കാന്‍ഫെഡ് ചെയര്‍മാന്‍ Kerala, News, Zaman, Kookkanam Rahman, Release, Udma, Udma Padinhar, Religion
ഉദുമ: (my.kasargodvartha.com 02.10.2017) ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെയും യു എ ഇ ജനറല്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രസിദ്ദീകരിച്ച സമാന്‍ സ്മരണിക കാന്‍ഫെഡ് ചെയര്‍മാന്‍ കൂക്കാനം റഹ് മാന്‍ പ്രകാശനം ചെയ്തു. സ്പീഡ് വെ എം സി അബ്ദുല്ലക്കുഞ്ഞി ഹാജി ആദ്യ കോപ്പി ഏറ്റുവാങ്ങി.

ജമാഅത്ത് യു എ ഇ കമ്മിറ്റിയുടെ പ്രധാന പ്രവര്‍ത്തകനായിരുന്ന അന്തരിച്ച എസ് വി അബ്ദുല്ലയുടെ സ്മരണാര്‍ത്ഥമാണ് സമാന്‍ സ്മരണിക തയ്യാറാക്കിയത്. ചടങ്ങില്‍ ഖത്തര്‍ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന ഒയാസിസ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സ്വര്‍ണ മെഡല്‍ വിതരണവും സാംസ്‌കാരിക സായാഹ്നവും കേരള ടെക്‌നിക്കല്‍ യൂണിവേര്‍സിറ്റി പ്രൊ വൈസ്ചാന്‍സ്‌ലര്‍ ഡോ. എം അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം എ റഹ് മാന്‍ മുഖ്യപ്രഭാഷണം നടത്തി.


വിവിധ അവാര്‍ഡുകള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, ഡോ. വി ബാലകൃഷ്ണന്‍, ഡോ. ടി എ അബ്ദുല്‍ മജീദ്, എ ഹബീബ് റഹ് മാന്‍ എന്നിവര്‍ വിതരണം ചെയ്തു. യൂസഫ് കണ്ണംകുളം സ്വാഗതവും, സാഹിദ് കെ എം നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Zaman, Kookkanam Rahman, Release, Udma, Udma Padinhar, Religion.

Post a Comment