Join Whatsapp Group. Join now!

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണം: യൂത്ത് ലീഗ് റാലിയില്‍ പ്രതിഷേധമിരമ്പി

മംഗളൂരു- ചെമ്പരിക്ക ഖാസിയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലിനെ Kerala, Youth League, News, CM Abdulla Maulavi Case, Rally
കാസര്‍കോട്: (my.kasargodvartha.com 28.10.2017) മംഗളൂരു- ചെമ്പരിക്ക ഖാസിയും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലിനെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടും, ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും, വിശ്വാസി സമൂഹത്തിനുമുള്ള ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി.


പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലി നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ് മാന്‍, സെക്രട്ടറിമാരായ എ ജി സി ബഷീര്‍, കെ ഇ എ ബക്കര്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, എ എം കടവത്ത്, യൂസുഫ് ഉളുവാര്‍, സി എല്‍ റഷീദ് ഹാജി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം എ നജീബ്, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍, സൈഫുല്ല തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, റഹ് മാന്‍ ഗോള്‍ഡന്‍, സിദ്ദീഖ് സന്തോഷ് നഗര്‍, കെ കെ ബദ്‌റുദ്ദീന്‍, സഹീദ് വലിയപറമ്പ്, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, ഹാഷിം കടവത്ത്, ടി എം ഇഖ്ബാല്‍, വി എം മുനീര്‍, എം എസ് ഷുക്കൂര്‍, ബി കെ അബ്ദുസമദ്, ബഷീര്‍ പള്ളംങ്കോട്, മഹ് മൂദ് കുളങ്കര, എം എച്ച് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Youth League, News, CM Abdulla Maulavi Case, Rally.

Post a Comment