Join Whatsapp Group. Join now!

ലോക പാലിയേറ്റീവ് ദിനം ആചരിച്ചു

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചട്ടഞ്ചാല്‍ യൂണിറ്റിന്റെയും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് യൂണിറ്റിKerala, News, World palliative day marked
ചട്ടഞ്ചാല്‍: (my.kasargodvartha.com 14.10.2017) ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചട്ടഞ്ചാല്‍ യൂണിറ്റിന്റെയും ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ലോക പാലിയേറ്റീവ് ദിനാചരണവും രോഗീ - ബന്ധു സന്ദര്‍ശനവും സഹായ വിതരണവും നടത്തി. സുലൈമാന്‍ വുഡ് ഹൗസ് അധ്യക്ഷത വഹിച്ചു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ മൊയ്ദീന്‍ കുട്ടി ഹാജി, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, വാര്‍ഡ് മെമ്പര്‍മാരായ അജന്ന പവിത്രന്‍, കലാഭവന്‍ രാജു, വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ മേഖലാ പ്രസിഡന്റ് അശോകന്‍ പൊയിനാച്ചി, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് യൂണിറ്റ് കോര്‍ഡിനേറ്റര്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Kerala, News, World palliative day marked

ഗൃഹസന്ദര്‍ശന യാത്ര കെ കുഞ്ഞിരാമന്‍ എംഎല്‍എ ഫ്‌ളാഗ്ഓഫ് ചെയ്തു. തുടര്‍ന്ന് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പരിചരണത്തിലുള്ള ചട്ടഞ്ചാല്‍ പ്രദേശത്തെ രോഗികളെ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. സി എച്ച് അഷ്‌റഫ് സ്വാഗതവും ടി കെ സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, World palliative day marked, Kasargod.

Post a Comment