Join Whatsapp Group. Join now!

സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പടയോട്ടത്തിന്റെ തുടക്കമായിരിക്കും പടയൊരുക്കം: ഹക്കീം കുന്നില്‍

കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പടയോട്ടത്തിന്റെ തുടക്കമായിരിക്കും പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കമെന്ന് Kerala, News, UDF, Ramesh Chennithala, Hakeem Kunnil
കാസര്‍കോട്: (my.kasargodvartha.com 26.10.2017) കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ പടയോട്ടത്തിന്റെ തുടക്കമായിരിക്കും പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കമെന്ന് ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. പടയൊരുക്കം ജാഥയുടെ പ്രചരണത്തിന്റെ ഭാഗമായി കാസര്‍കോട് ബ്ലോക്ക് കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബി എ ഇസ്മാഈല്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ നീലകണ്ഠന്‍, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു, വി ആര്‍ വിദ്യാസാഗര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, സി വി ജെയിംസ്, കരുണ്‍ താപ്പ, ആര്‍ ഗംഗാധരന്‍, രാജീവന്‍ നമ്പ്യാര്‍, ഹനീഫ ചേരങ്കൈ, ജി നാരായണന്‍, ഖാന്‍ പൈക്ക, കാട്ടുകൊച്ചി കുഞ്ഞികൃഷണന്‍, അച്ചേരി ബാലകൃഷ്ണന്‍, അര്‍ജുനന്‍ തായലങ്ങാടി, മനാഫ് നുള്ളിപ്പാടി, ബി പി പ്രദീപ് കുമാര്‍, ഉമേശ് അണങ്കൂര്‍, ഉസ്മാന്‍ കടവത്ത്, ജമീല അഹ് മദ്, നാം ഹനീഫ, ഇ ഷജീര്‍, ആര്‍ പി രമേശ് ബാബു, കുഞ്ഞി വിദ്യാനഗര്‍, സിലോണ്‍ അഷ്‌റഫ്, വി പ്രശാന്ത് മാസ്റ്റര്‍, മൊയ്തീന്‍ കുഞ്ഞി പൈക്ക എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, UDF, Ramesh Chennithala, Hakeem Kunnil.

Post a Comment