Join Whatsapp Group. Join now!

സ്ട്രീറ്റ് ലൈറ്റുകള്‍ മിഴിയടച്ചിട്ട് രണ്ടു വര്‍ഷം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

മൊഗ്രാല്‍ ദേശീയ പാതയോരത്തും മറ്റു പഞ്ചായത്ത് റോഡുകളിലും തെരുവിളക്കുകള്‍ മിഴിയടച്ചിട്ട് രണ്ടു News, Kerala, DYFI, Mogral, Panchayathu, Protest, students, Road, Street light,
മൊഗ്രാല്‍: (my.kasargodvartha.com 26/10/2017) മൊഗ്രാല്‍ ദേശീയ പാതയോരത്തും മറ്റു പഞ്ചായത്ത് റോഡുകളിലും തെരുവിളക്കുകള്‍ മിഴിയടച്ചിട്ട് രണ്ടു വര്‍ഷമായി. കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി കത്താതെ കിടക്കുന്ന തെരുവുവിളക്കുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

ഇതില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ ടൗണില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മണ്ണെണ്ണ വിളക്കുകള്‍ സ്ഥാപിച്ചു. സ്ട്രീറ്റ് ലൈറ്റുകള്‍ കത്താത്തത് രാത്രി കാലങ്ങളില്‍ പ്രാര്‍ത്ഥനക്ക് പോകുന്നവര്‍ക്കും, മദ്രസ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് കാല്‍നടയാത്രക്കാര്‍ക്കും ഏറെ ദുരിതമാകുന്നു.

 News, Kerala, DYFI, Mogral, Panchayathu, Protest, students, Road, Street light, No Street light; DYFI Protest conducted

ഹര്‍ഷാദ് തവക്കല്‍, എം എസ് അഷ്റഫ്, റിയാസ് മൊഗ്രാല്‍, റഹീം, കബീര്‍, അസീസ്, അനസ്, ഹാഷിം തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, DYFI, Mogral, Panchayathu, Protest, students, Road, Street light, No Street light; DYFI Protest conducted

Post a Comment