കാസര്‍കോട്: (my.kasargodvartha.com 05.10.2017) റിയാസ് മൗലവി വധക്കേസില്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട ഹരജി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തള്ളിയതിനെ ആഘോഷമാക്കുന്ന ബി.ജെ.പി ജനങ്ങളെ വിഢികളാക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ അഭിപ്രായപ്പെട്ടു. പരാതിക്കാര്‍ക്ക് നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന ക്രൈംബ്രാഞ്ചും പോലീസും നല്‍കിയ റിപോര്‍ട്ട് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്.
റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി ഗുഢാലോചന നടന്നിട്ടില്ലെന്ന് കണ്ടെത്തിയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാടും സംശയാസ്പദമാമാണെന്ന് ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് സംബന്ധിച്ച് പോലീസ് വിഭാഗം ന്യൂനപക്ഷ കമ്മീഷന്‍ മുമ്പാകെ സമര്‍പിച്ച റിപ്പോര്‍ട്ട് അവാസ്തവവും അനുചിതവുമാണ്. ഈ വീഴ്ചക്ക് സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഉത്തരവാദിയെന്ന് ഖമറുദ്ദീന്‍ കുറ്റപ്പെടുത്തി. സാമുദായിക ദ്രുവീകരണവും, കലാപവും ലക്ഷ്യം വെച്ച് നടത്തിയ റിയാസ് മൗലവി വധത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ട് എന്നത് മുസ്ലിം ലീഗിന്റെ ആരോപണം മാത്രമല്ല പൊതു സമൂഹത്തിന്റെ വിശ്വാസവും കൂടിയാണ്.
ജനങ്ങളുടെ എതിര്‍പ്പിലും പ്രതിഷേധത്തിലും പ്രതിരോധത്തിലായ ബി.ജെ.പി- സംഘ്പരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ കണ്ടെത്തുന്ന ആശ്വാസം താല്‍ക്കാലികം മാത്രമാണ്. റിയാസ് മൗലവി വധത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ നീതിയുടെ എല്ലാ വഴിയും
മുസ്ലിം ലീഗ് കണ്ടെത്തുമെന്ന് ഖമറുദ്ദീന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, IUML, M.C Khamaruddeen on Riyas Moulavi murder case