Join Whatsapp Group. Join now!

കണ്ണിയത്ത് ഇസ്ലാമിക്ക് അക്കാദമി ഷാര്‍ജ കമ്മിറ്റി ഭാരവാഹികള്‍

ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഷാര്‍ജ കമ്മിറ്റി നിലവില്‍ വന്നു Gulf, News, Kanniyath Islamic Academy, Badiyadka,
ഷാര്‍ജ: (my.kasargodvartha.com 23.10.2017) ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഷാര്‍ജ കമ്മിറ്റി നിലവില്‍ വന്നു. റോളാ റഫീക്കാസ് റസ്‌റ്റോറന്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഷാഫി ആലക്കോട് അധ്യക്ഷത വഹിച്ചു. ഷാര്‍ജ ദഅവാ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്തു. പ്രഗല്‍ഭ പ്രഭാഷകന്‍ ഖലീല്‍ ഹുദവി മാലിക്കി കല്ലായം മുഖ്യപ്രഭാഷണം നടത്തി.

ദഅവാ രംഗത്ത് നൂതനമായ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് ധാര്‍മിക ചിന്തയുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ സകലരുടെയും അകമഴിഞ്ഞ പിന്തുണയാണ് ആവശ്യമെന്നും അതിന് മറ്റെന്തിനേക്കാളും പുണ്യമുണ്ടെന്നും ഹുദവി പറഞ്ഞു. അക്കാദമി കേന്ദ്ര കമ്മിറ്റി സെക്രട്ടറി മാഹിന്‍ കേളോട്ട് വിഷന്‍ 2020യുടെ കര്‍മ പദ്ധതി വിശദീകരിച്ചു.

മാനേജര്‍ ഇബ്രാഹിം ഫൈസി, ഖലീലു റഹ് മാന്‍ ഖാശിഫി, റഷീദ് ബെളിഞ്ചം, ഇസ്ഹാഖ് കുന്നക്കാവ്, അബ്ദുര്‍ റസാഖ് ചെറൂണി, മുഹമ്മദ് പിലാങ്കട്ട, അഷ്‌റഫ് കുക്കം കുടല്‍, മുനീഫ് ബദിയടുക്ക, ജി എസ് ഇബ്രാഹിം, ഗഫൂര്‍ ബേക്കല്‍, ഉമര്‍ കല്ലടക്കുറ്റി, വൈ ഹനീഫ് കുമ്പഡാജെ, അബ്ദുല്ല അലാബി, എം എസ് ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പള്ളങ്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി മജീദ് ചര്‍ലടുക്ക (പ്രസിഡന്റ്), അബ്ദുല്‍ ഖാദര്‍ മെട്രോ, ഹംസ മുക്കോട്, മാഹിന്‍ ബാത്തിശ ആദൂര്‍, ലത്വീഫ് ബി എം (വൈസ് പ്രസിഡന്റുമാര്‍), എം പി കെ പള്ളങ്കോട് (ജനറല്‍ സെക്രട്ടറി), ശരീഫ് പൈക്ക (ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ബാസ് പള്ളപ്പാടി, ടി സി അഷ്‌റഫ് നെക്രാജെ, ബഷീര്‍ ബീജന്തടുക്ക, ഷെഫീക്ക് ചേരൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സി എച്ച് അഷ്‌റഫ് ഗാളിമുഖം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എം പി കെ പള്ളങ്കോട് സ്വാഗതവും ശരീഫ് പൈക്ക നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Kanniyath Islamic Academy, Badiyadka,

Post a Comment