Join Whatsapp Group. Join now!

സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം മാര്‍പ്പനടുക്കയില്‍

സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം ഡിസംബര്‍ 9, 10 തീയ്യതികളില്‍ മാര്‍പ്പനടുക്കയില്‍ വെച്ച് നടക്കും.News, Kerala, CPI, Inauguration, Conference,
ബദിയടുക്ക:(my.kasargodvartha.com 23/10/2017) സി.പി.ഐ ബദിയടുക്ക മണ്ഡലം സമ്മേളനം ഡിസംബര്‍ 9, 10 തീയ്യതികളില്‍ മാര്‍പ്പനടുക്കയില്‍ വെച്ച് നടക്കും. ഡിസംബര്‍ ഒമ്പതിന് പൊതു സമ്മേളനം കെ.കെ കോടോത്ത് നഗറിലും പ്രതിനിധി സമ്മേളനം 10 ന് സി.എച്ച്. കൃഷ്ണന്‍ മാസ്റ്റര്‍ നഗറിലും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

സമ്മേളന വിജയത്തിനായുള്ള സംഘാടക സമിതി രൂപികരണ യോഗം എ പി സര്‍ക്കിളില്‍ വെച്ചു നടന്നു. സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി എന്‍ ആര്‍ അമ്മണ്ണായ അധ്യക്ഷത വഹിച്ചു. സനോജ് കാടകം, ബി. സുകുമാരന്‍, ബി സുധാകരന്‍, അബ്ദുര്‍ റസാഖ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

News, Kerala, CPI, Inauguration, Conference, CPI Badiyadukka Conference in Marpanadukka

101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി അബ്ദുര്‍ റസാഖ് ടി.എം (ചെയര്‍മാന്‍), ബി. സുധാകരന്‍, മാത്യു തെങ്ങുംപള്ളി (വൈസ് ചെയര്‍മാന്‍), സനോജ് കാടകം (കണ്‍വീനര്‍), കെ. പ്രകാശന്‍, അഖില്‍ തെങ്ങുംപള്ളി (ജോ. കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളന വിജയത്തിനായി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, CPI, Inauguration, Conference, CPI Badiyadukka Conference in Marpanadukka

Post a Comment