Join Whatsapp Group. Join now!

ബ്ലഡ് ബാങ്കിലേക്ക് ബിഡികെ പ്രവര്‍ത്തകര്‍ ഡിജിറ്റല്‍ വെയിങ്ങ് മെഷീന്‍ നല്‍കി

കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ഡോണേര്‍സ് കേരള ഡിജിറ്റല്‍ വെയിങ്ങ് മെഷീന്‍ നല്‍കി. News, Kerala, BDK workers give to Digital weighing machine
കാസര്‍കോട്: (my.kasargodvartha.com 21.12.2019) കാസര്‍കോട് ജനറല്‍ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ഡോണേര്‍സ് കേരള ഡിജിറ്റല്‍ വെയിങ്ങ് മെഷീന്‍ നല്‍കി. ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസര്‍കോട് ജില്ല കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്മിതയ്ക്ക് വെയിങ് മെഷീന്‍ കൈമാറി.

കാസര്‍കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബ്ലഡ് ഡോണേര്‍സ് കേരള കാസറഗോഡ് ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്മാരായ ദീപക് കെആര്‍ ജാബിര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സുകുമാരന്‍ പൂച്ചക്കാട്, ബോവിക്കാനം എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ മെജോ ജോസഫ് അദ്ധ്യാപകരായ ജിജി തോമസ്, രതീഷ് കുമാര്‍ പി തുടങ്ങിയവര്‍ സംബന്ധിച്ചു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സുവോളജി വിഭാഗം അദ്ധ്യാപകന്‍ പി രതീഷ് കുമാര്‍ മാഷിന്റെ എഴുപതാം രക്തദാന ചടങ്ങിലാണ് വെയിങ്ങ് മെഷീന്‍ സമ്മാനിച്ചത്.

News, Kerala, BDK workers give to Digital weighing machine

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, BDK workers give to Digital weighing machine

Post a Comment