Join Whatsapp Group. Join now!

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: ഓല മെടയല്‍ മത്സരം നടത്തി

ഇരിയണ്ണി ഗവ.വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ News, Kerala, Kalolsavam, NSS, Old students, Inauguration, MLA,
ബോവിക്കാനം:(my.kasargodvartha.com 03/11/2019) ഇരിയണ്ണി ഗവ.വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഓലമെടയല്‍ മത്സരം നടത്തി. കലോത്സവം പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മത്സരത്തില്‍ നൂറോളം പേര്‍ പങ്കെടുത്തു. കലോത്സവത്തില്‍ ഹരിതചട്ടം പാലിക്കുന്നതിനാവശ്യമായ മാലിന്യനിക്ഷേപ കൂട്ടയൊരുക്കുന്നതിനാണ് ഓലമെടയല്‍ മത്സരം നടത്തിയത്. മത്സരം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകന്‍ കൂടിയായ എംഎല്‍എ ഓല മെടഞ്ഞാണ് മത്സരത്തിന് തുടക്കമിട്ടത്. ഓലമെടയല്‍ മത്സരത്തില്‍ സുഗന്ധി പയം, വി പ്രേമാവതി, പി ജി രാജേഷ് എന്നിവര്‍ ജേതാക്കളായി.

News, Kerala, Kalolsavam, NSS, Old students, Inauguration, MLA, Revenue Dist School Kalotsavam: Box making using coconut leaf, Competition conducted


കലോത്സവത്തിനാവശ്യമായ പേപ്പര്‍ ബാഗുകളും പേനകളും സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ഒരുക്കിയിട്ടുണ്ട്. പ്രേഗ്രാം കമ്മിറ്റിക്കായി 600 പേപ്പര്‍ പേനകളും ബേഗുകളും രജിസ്‌ട്രേഷന്‍ കമ്മിറ്റിക്കായി ആയിരത്തിലേറെ പേപ്പര്‍ ബാഗുകളുമാണ് എന്‍എസ്എസ് വൊളന്റിയര്‍മാര്‍ ഒരുക്കിയത്. നാട്ടുകാരുടെയും യുവജന ക്ലബ്ബുകളുടെയും കൂട്ടായ്മയില്‍ പരിസര ശുചീകരണവും നടത്തി.

News, Kerala, Kalolsavam, NSS, Old students, Inauguration, MLA, Revenue Dist School Kalotsavam: Box making using coconut leaf, Competition conducted

സ്‌റ്റേജ് ഇതര മത്സരങ്ങള്‍ എട്ടിനും സ്‌റ്റേജ് മത്സരങ്ങള്‍ 13,14,15 തീയ്യതികളിലും നടക്കും. 350 ഇനങ്ങളിലായി 3500 പേര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇരിയണ്ണിയില്‍ ആദ്യമായി നടക്കുന്ന റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നാടിന്റെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകരും പൂര്‍വ്വ വിദ്യാര്‍ഥികളും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kalolsavam, NSS, Old students, Inauguration, MLA, Revenue Dist School Kalotsavam: Box making using coconut leaf, Competition conducted 

Post a Comment