Kerala

Gulf

Chalanam

Obituary

Video News

സിനിമാ അഭിനയത്തിലൂടെ ശ്രദ്ധേയയായ ദേവാംഗന വിപിന്‍ മോണോ ആക്ടിലും തിളങ്ങി

ഇരിയണ്ണി: (my.kasargodvartha.com 13.11.2019) സിനിമാ അഭിനയത്തിലൂടെ ശ്രദ്ധേയയായ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവാംഗന വിപിന്‍ യു പി വിഭാഗം മോണോ ആക്ടിലും തിളങ്ങി. പി എസ് സി തട്ടിപ്പിലൂടെ ജോലി നേടിയ സംഭവവും, പുതിയകാലത്ത് കുട്ടികള്‍ മൊബൈല്‍ ഇന്റര്‍നെറ്റില്‍ കുരുങ്ങുന്നതിനെ കുറിച്ചും സമഗ്രമായി പ്രതിപാദിച്ചുകൊണ്ടുള്ള അഭിനയമുഹൂര്‍ത്തം കാഴ്ചവെച്ചു കൊണ്ടാണ് ദേവാംഗന മോണോ ആക്ടിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവാംഗന നീലേശ്വരത്തെ സംഗീതാധ്യാപകന്‍ വിപിന്‍ രാഗവീണ- സീമ ദമ്പതികളുടെ മകളാണ്. ജയന്‍ മാസ്റ്റര്‍ നീലേശ്വരം ആണ് പരിശീലകന്‍. 'എന്നോട് പറ ഐ ലവ് യു' എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആകാശമിഠായി, ഓട്ടോറിക്ഷ എന്നീ സിനിമകളിലും കനലെരിയും ബാല്യം എന്ന ഡോക്യുമെന്ററിയിലും ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടാം തവണയാണ് മോണോ ആക്ടില്‍ ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. ആദ്യമായാണ് ഒന്നാം സ്ഥാനം ലഭിക്കുന്നത്. സഹോദരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സങ്കീര്‍ത്തന ഹയര്‍ സെക്കന്‍ഡറി വിഭാഗം ദേശഭക്തി ഗാനത്തില്‍ മത്സരിക്കുന്നുണ്ട്. വ്യാഴാഴ്ചയാണ് മത്സരം നടക്കുക. സങ്കീര്‍ത്തനയും ഓട്ടോറിക്ഷ, ആകാശ മിഠായി, വെള്ളാരംകണ്ണുകള്‍ എന്നീ സിനിമകളിലും, കനലെരിയും ബാല്യം എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive