Join Whatsapp Group. Join now!

റാഗിംഗ് വിനോദമല്ല; ക്രൂരതയാണ്: എസ്എസ്എഫ്

ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തിലെ മുഴുവന്‍ പേരെയും Kerala, News, Kasaragod, Kanhangad, Raking, Students, Plus One, Plus Two.
കാസര്‍കോട്: (my.kasargodvartha.com 26.01.2019) ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ അക്രമത്തിലെ മുഴുവന്‍ പേരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും സംഭവത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരികയും ചെയ്യണമെന്ന് എസ് എസ് എഫ് കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
Kerala, News, Kasaragod, Kanhangad, Raking, Students, Plus One, Plus Two, SSF against ragging.

ഇത്തരം സംഭവങ്ങള്‍ ജില്ലയില്‍ മുമ്പും നടന്നിട്ടുണ്ട്. കുറ്റക്കാര്‍ക്ക് പഴുതുകളിലൂടെ രക്ഷപ്പെടാനാകുന്നതാണ് റാഗിംഗുകള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണം. കുറ്റവാളികളെ രക്ഷിക്കുകയില്ലെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തീരുമാനിക്കണം. കുറ്റവാളികളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും
ശിക്ഷ വൈകുന്നത് റാഗിംഗുകള്‍ വര്‍ധിക്കാന്‍ കാരണമാവുമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സ്വാദിഖ് ആവളം ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം, അബ്ദുര്‍ റഹ് മാന്‍ എരോല്‍, ഫാറൂഖ് പൊസോട്ട്, ഹസൈനാര്‍ മിസ്ബാഹി, കരീം ജൗഹരി, റഷീദ് സഅദി, ഷംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍, മുത്തലിബ് അടുക്കം, നംഷാദ് ബേക്കൂര്‍, ഷാഫി ബീരിച്ചേരി സംബന്ധിച്ചു. ശകീര്‍ പെട്ടിക്കുണ്ട് സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Kanhangad, Raking, Students, Plus One, Plus Two, SSF against ragging.

Post a Comment