Join Whatsapp Group. Join now!

അപകട ഭീഷണിയുയര്‍ത്തി കുട്ടികളുടെ കളി സ്ഥലത്തിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍; കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും നന്നാക്കാന്‍ അധികൃതര്‍ക്ക് മടി

കളി സ്ഥലത്തിന് സമീപത്തെ തകര്‍ന്നു വീഴാറായ ട്രാന്‍സ്‌ഫോര്‍മര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും ട്രാന്‍സ്‌ഫോര്‍മറും ഇതിന്റെ ചുറ്റു വേലിയും നന്നാക്കാന്‍ Kerala, News, Kasaragod, Thalangara, Children, Play Ground, Transformer, Electric.
തളങ്കര: (my.kasargodvartha.com 22.04.2018) കളി സ്ഥലത്തിന് സമീപത്തെ തകര്‍ന്നു വീഴാറായ ട്രാന്‍സ്‌ഫോര്‍മര്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാടുപിടിച്ച് തുരുമ്പെടുത്ത് വീഴാറായിട്ടും ട്രാന്‍സ്‌ഫോര്‍മറും ഇതിന്റെ ചുറ്റു വേലിയും നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തളങ്കര തെരുവത്ത് കോയാസ് ലൈനില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറാണ് അപകടഭീഷണിയിലായിരിക്കുന്നത്.

ദിനംപ്രതി നൂറു കണക്കിന് വാഹനങ്ങളും കാല്‍നടക്കാരും കടന്നു പോകുന്ന റോഡിന് സമീപത്തായാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തായി കുട്ടികളുടെ കളി സ്ഥലവുമുണ്ട്. ദിവസേന കുട്ടികള്‍ പന്തെടുക്കാനായി ട്രാന്‍സ്‌ഫോര്‍മറിനടുത്തെത്താറുണ്ട്. തുരുമ്പെടുത്ത് നശിച്ചുവീഴാറായ വേലിയാണ് ട്രാന്‍സ്‌ഫോര്‍മറിനുള്ളത്. ട്രാന്‍സ്‌ഫോര്‍മറിന്റെ സ്ഥിതിയും ഇതുതന്നെ. ട്രാന്‍സ്‌ഫോര്‍മറിനകത്തെ പോസ്റ്റുകള്‍ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. കാടുമൂടിക്കിടക്കുന്ന ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കാന്‍ അധികൃതര്‍ ഇതുവരെ വേണ്ട നടപടിയെടുത്തിട്ടില്ല.


അതേസമയം ഇതേ കുറിച്ച് പല തവണ വൈദ്യുതി വകുപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ജോലിക്കാളില്ലെന്ന കാരണം പറഞ്ഞ് ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് വാര്‍ഡ് കൗണ്‍സിലര്‍ വി.എം മുനീര്‍ പറയുന്നത്. സ്വകാര്യ വ്യക്തികളുടെ ആവശ്യത്തിനാണെങ്കില്‍ പണം കിട്ടുമല്ലോയെന്നോര്‍ത്ത് കുതിച്ചെത്തുന്ന വൈദ്യുതി വകുപ്പ് അധികൃതര്‍ പൊതുമുതലായതിനാല്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തകര്‍ന്നു വീഴാറായി അപകടഭീഷണിയിലായിട്ടും ട്രാന്‍സ്‌ഫോര്‍മര്‍ നന്നാക്കാന്‍ അധികൃതര്‍ തയ്യാറാവാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Thalangara, Children, Play Ground, Transformer, Electric, Theruvath, Koyasline, Transformer in Bad condition

Post a Comment