Join Whatsapp Group. Join now!

തൃക്കരിപ്പൂര്‍ മഹോത്സവത്തിന്റെ പ്രദര്‍ശന നഗരിയുടെ കാല്‍നാട്ടല്‍ കര്‍മം നിര്‍വ്വഹിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി ജനകീയ സംഘാടക സമിതിയുടെ Kerala, News, Kasargod, Gallery works, Trikaripur, Trikaripur Mahotsavam; Gallery works started.
തൃക്കരിപ്പൂര്‍: (my.kasargodvartha.com 24.11.2017) വ്യാപാരി വ്യവസായി ഏകോപന സമിതി ജനകീയ സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൃക്കരിപ്പൂര്‍ മഹോത്സവത്തിന്റെ പ്രദര്‍ശന നഗരിയുടെ കാല്‍നാട്ടല്‍ കര്‍മം നിര്‍വ്വഹിച്ചു. ചന്തേര എസ് ഐ കെ.വി. ഉമേശന്‍ കാല്‍നാട്ടല്‍ കര്‍മം നിര്‍വ്വഹിച്ചു.

നാടിന്റെ വികസനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കിയാണ് ഡിസംബര്‍ 15 മുതല്‍ ജനുവരി ഒന്നു വരെ മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Kerala, News, Kasargod, Gallery works, Trikaripur, Trikaripur Mahotsavam; Gallery works started.

കാല്‍നാട്ടല്‍ ചടങ്ങില്‍ സംഘാടക സമിതി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.വി. ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.എച്ച്. റഹീം, പി.വി. കണ്ണന്‍ മാസ്റ്റര്‍, പി.പി. അബ്ദുല്‍ നാസര്‍, ടി. ഗംഗാധരന്‍, സത്താര്‍ വടക്കുമ്പാട്, ടി.വി. ചന്ദ്രദാസ്, എ.ജി. നൂറുല്‍ അമീന്‍, ഇബ്രാഹിം തട്ടാണിച്ചേരി, വി.പി. ഗോപാലകൃഷ്ണന്‍, കണ്ണന്‍ ഫോട്ടോഫാസ്റ്റ് എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Gallery works, Trikaripur, Trikaripur Mahotsavam; Gallery works started.

Post a Comment