Join Whatsapp Group. Join now!

SDPI Protest | മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കാസർകോട്ട് എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട്ട് എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി.

● 'ജനാധിപത്യത്തിൻ്റെ കാവലാളാകുക' എന്ന മുദ്രാവാക്യമുയർത്തി കാസർകോട്ട് നഗരം ചുറ്റി പ്രകടനം നടത്തി

● കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു

കാസർകോട്: (MyKasargodVartha) ബിജെപിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. 'ജനാധിപത്യത്തിൻ്റെ കാവലാളാകുക' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ പ്രകടനം സംഘടിപ്പിച്ചത്.

Demand to Remove Chief Election Commissioner Gyanesh Kumar; SDPI Holds Protest March in Kasaragod

നഗരം ചുറ്റി സമാപിച്ചു

കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. മുൻസിപ്പൽ, പഞ്ചായത്ത്, ബ്രാഞ്ച് നേതാക്കൾ അടക്കം നിരവധി പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.

Demand to Remove Chief Election Commissioner Gyanesh Kumar; SDPI Holds Protest March in Kasaragod

നേതൃത്വം നൽകിയവർ

മണ്ഡലം പ്രസിഡൻ്റ് ബഷീർ ബിടി, മണ്ഡലം സെക്രട്ടറി മഹ്മൂദ് മഞ്ചത്തടുക്കം, ജില്ലാ കമ്മിറ്റി അംഗം കബീർ ബ്ലാർക്കോട്, കാദർ ഏരിയാൽ, ബഷീർ നെല്ലിക്കുന്ന്, മുഹമ്മദ് കരിമ്പളം, വൈ മുഹമ്മദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: The SDPI Kasaragod Constituency Committee organized a protest march demanding the removal of Chief Election Commissioner Gyanesh Kumar, accusing him of acting as a BJP agent. The march began at the New Bus Stand and concluded near the Old Bus Stand Post Office.

#KasargodVartha #SDPI #Kasaragod #ProtestMarch #ElectionCommission #GyaneshKumar #KeralaPolitics #MalayalamNews #AparnaNews

Post a Comment