Join Whatsapp Group. Join now!

Expat Issues | തിരിച്ചെത്തിയ പ്രവാസികളെ സർക്കാർ അനാഥരാക്കരുത്; നോർക്കയുടെ പദ്ധതികൾ അപര്യാപ്തമെന്ന് ഹനീഫ മൂന്നിയൂർ

● മടങ്ങിയ എത്തിയ അഞ്ച് ലക്ഷത്തോളം പ്രവാസികളുടെ പുനരധിവാസത്തിന് സർക്കാരിൻ്റെ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം ● മംഗ്ളൂരു വിമാനത്താവളത്തിൽ പ്രവാസി ഡെസ്ക് ആരംഭിക്കണമെന്നും കാസർകോട്ട് നോർക്കയുടെ സ്ഥിരം സെൻ്റർ തുടങ്ങണമെന്നും നിർദേശം

കാസർകോട്: (MyKasargodVartha) കേരളത്തിൽ തിരിച്ചെത്തിയ അഞ്ച് ലക്ഷത്തോളം പ്രവാസികൾ കടക്കെണിയും തൊഴിലില്ലായ്മയും മൂലം ദുരിതമനുഭവിക്കുന്നവരാണെന്നും ഇവരുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ ഇടപെടൽ അനിവാര്യമാണെന്നും പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹനീഫ മൂന്നിയൂർ പറഞ്ഞു. പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി കാസർകോട്ട് സംഘടിപ്പിച്ച പ്രവാസി ലീഗ് നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pravasi League State President Slams NORKA, Demands Better Expat Rehabilitation

നോർക്കയുടെ പദ്ധതികൾ അപര്യാപ്തം

കോവിഡിനു ശേഷം ജോലി നഷ്ടപ്പെട്ടും വിസ പ്രശ്നങ്ങൾ കാരണവും വിദേശ നാടുകളിലെ തൊഴിൽ പ്രതിസന്ധി മൂലവും തിരിച്ചെത്തിയവരിൽ ഭൂരിഭാഗത്തിനും ഇന്ന് സ്ഥിര വരുമാനമില്ല. നോർക്കയുടെ പുനരധിവാസ പദ്ധതിയാകട്ടെ മടക്ക പ്രവാസികൾക്ക് പ്രയോജനകരമായ രീതിയിൽ നടപ്പിലാക്കിയിട്ടുമില്ല. വിവിധ ആവശ്യങ്ങൾക്കുള്ള ധനസഹായത്തിന് അപേക്ഷിച്ചിട്ട് പോലും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവാസി ഡെസ്ക് തുടങ്ങണം

തിരിച്ചെത്തിയ പ്രവാസികൾ പരാജയപ്പെട്ടവരല്ലെന്നും 30 വർഷം കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിർത്തിയവരാണെന്നും അവരെ കൈവിടാൻ അനുവദിക്കില്ലെന്നും ഹനീഫ മൂന്നിയൂർ കൂട്ടിച്ചേർത്തു. കാസർകോട്ട് നോർക്കയുടെ സ്ഥിരം സെൻ്റർ ആരംഭിക്കണമെന്നും മംഗ്ളൂരു വിമാനത്താവളത്തിൽ പ്രവാസി ഡെസ്കുകൾ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Pravasi League State President Slams NORKA, Demands Better Expat Rehabilitation

നേതൃസംഗമത്തിൽ പങ്കെടുത്തവർ

യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എപി ഉമ്മർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഖാദർ ഹാജി ചെങ്കള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റും കേരള പ്രവാസി ലീഗ് ജില്ലാ നിരീക്ഷകനുമായ കെഇഎ ബക്കർ, സംസ്ഥാന ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, ടിപി കുഞ്ഞബ്ദുല്ല ഹാജി, സലാം ഹാജി കുന്നിൽ, ഗഫൂർ തളങ്കര, അബ്ദുറഹ്‌മാൻ ഉദയ, എ എം ഇബ്രാഹിം, ഹസൈനാർ തളങ്കര, ഹസ്സൻ നെക്കര, ടി എം ശുഐബ്, കെ കെ ശാഫി, അസ്‌ലു കീഴൂർ, പി കെ അബ്ദുല്ല, മുനീർ കല്ലിങ്കാൽ, ജാഫർ എരിയാൽ, കെ എം അബ്ദുറഹ്‌മാൻ, ബദറുദ്ദീൻ കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: Pravasi League State President Haneefa Moonniyur inaugurated a Kasaragod leadership meet, demanding urgent government intervention and effective NORKA rehabilitation schemes for 5 lakh returned expats facing severe financial crisis.

#KasargodVartha #PravasiLeague #Kasaragod #Expats #KeralaGovernment #NORKA #HaneefaMoonniyur #MalayalamNews #AparnaNews

Post a Comment