Join Whatsapp Group. Join now!

Heritage Site | നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മുളിയാർ ബംഗ്ലാവും ഭൂമിയും സംരക്ഷിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സോഷ്യൽ സേവ് ഫെഡറേഷൻ

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മുളിയാർ ബംഗ്ലാവും ഭൂമിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

● 1926-ലെ സർവേ സെറ്റിൽമെൻ്റ് രജിസ്റ്ററിൽ 'ബംഗ്ലാവ് ആർക്കിയോളജി' എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര ശേഷിപ്പാണിത്

മുളിയാർ: (KasargodVartha) നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മുളിയാർ ബംഗ്ലാവും ഭൂമിയും അളന്ന് തിട്ടപ്പെടുത്തി സംരക്ഷിക്കണമെന്ന് ഡിസ്ട്രിക്ട് സോഷ്യൽ സേവ് ഫെഡറേഷൻ ആവശ്യപ്പെട്ടു. മുളിയാർ ഗ്രാമപഞ്ചായത്തിൽ ആർക്കിയോളജി വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ഭൂമി സംരക്ഷിക്കണമെന്നും ബംഗ്ലാവ് പുതുക്കിപ്പണിത് ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നും ആവശ്യപ്പെട്ട് ഭാരവാഹികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ജാൽസൂർ റോഡിൽ മുളിയാർ പാലം കഴിഞ്ഞ് 100 മീറ്റർ ദൂരത്തിൽ ഇടത് വശത്തായാണ് ഈ ചരിത്രഭൂമി സ്ഥിതി ചെയ്യുന്നത്.

Protect Historic Muliyar Bungalow and Land: District Social Save Federation Petitions CM

18-ാം നൂറ്റാണ്ടിലെ ചരിത്ര ശേഷിപ്പുകൾ

18-ാം നൂറ്റാണ്ടിൽ മൈസൂർ രാജാക്കന്മാരും ബ്രിട്ടീഷ് ഗവൺമെൻ്റിലെ ഉദ്യോഗസ്ഥരും കുതിരവണ്ടിയിലുള്ള യാത്രാമധ്യേ വിശ്രമിക്കാനും താമസിക്കാനും വേണ്ടിയായിരുന്നു ഈ ബംഗ്ലാവ് നിർമിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഇത് ഉപയോഗിച്ചിരുന്നതായി ചരിത്രം വ്യക്തമാക്കുന്നു. മുളിയാർ വില്ലേജിലെ റീസർവേ നമ്പർ 624-ലെ അടങ്കൽ രജിസ്റ്ററിലും 1926-ലെ സർവേ സെറ്റിൽമെൻ്റ് രജിസ്റ്ററിലും 'ബംഗ്ലാവ് ആർക്കിയോളജി' എന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നിവേദനം

പുരാവസ്തു വകുപ്പിൻ്റെ സംരക്ഷണത്തിലും കൈവശത്തിലുമുള്ള ഈ സ്ഥലം അളന്ന് മതിൽ കെട്ടി ബംഗ്ലാവ് പുതുക്കിപ്പണിയണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ഇത് യാഥാർഥ്യമായാൽ പ്രദേശത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഡിസ്ട്രിക്ട് സോഷ്യൽ സേവ് ഫെഡറേഷൻ കാസർകോട് ജില്ലാ പ്രസിഡൻ്റ് ബി അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം, ട്രഷറർ കുട്ടിയാനം മുഹമ്മദ് കുഞ്ഞി എന്നിവരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

Protect Historic Muliyar Bungalow and Land: District Social Save Federation Petitions CM

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.

Article Summary: The District Social Save Federation submitted a petition to the Chief Minister, demanding the protection and development of the historic 18th-century Muliyar Bungalow into a tourist center.

#KasargodVartha #Muliyar #Kasaragod #HeritageSite #ArchaeologyDepartment #SocialSaveFederation #KeralaTourism #AparnaNews

Post a Comment