Join Whatsapp Group. Join now!

ജില്ലാ കേരളോത്സവം: കലാ-മത്സരങ്ങള്‍ ഡിസംബര്‍ 21,22 തിയ്യതികളില്‍: റവന്യു മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കും

കാസര്‍കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 21,22 News, Kerala,District Kerala Festival: art competition start december 21,22
കാസര്‍കോട്: (my.kasargodvartha.com 19.12.2019) കാസര്‍കോട് ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ ഡിസംബര്‍ 21,22 തിയ്യതികളിലായി പാക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടക്കും. കലാ മത്സരങ്ങളുടെ ഉദ്ഘാടനം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. 9 വേദികളിലായി 2500 പ്രതിഭകള്‍ 54 ഇനങ്ങളിലായി പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 21ന് രാവിലെ പ്രസംഗ മത്സരത്തോടെ സ്റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും. 22ന് വൈകുന്നേരം നാടക മത്സരത്തോടെ കേരളോത്സവത്തിന് തിരശ്ശീല വീഴും.

സംഘാടക സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എജിസി ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. എംസി ഖമറുദ്ദീന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി സജിത്ത് ബാബു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍ മഹേഷ് കക്കത്ത് റിപ്പോര്‍ട്ട് അവതിരിപ്പിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി എം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വകേറ്റ് എപി ഉഷ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാരായ ഇ പത്മാവതി, അഡ്വകേറ്റ് കെ ശ്രീകാന്ത്, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ മണികണ്ഠന്‍, സന്തോഷ് കാല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത നന്ദിയും പറയും.


22ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിപി ജാനകി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ പി, പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി കെഎ, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി ഹര്‍ഷദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം നാരായണന്‍, എം കേളുപണിക്കര്‍, സുഫൈജ ടീച്ചര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിപിപി മുസ്തഫ സ്വാഗതവും ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ എംവി ശിവപ്രസാദ് നന്ദിയും പറയും.

ജില്ലാ കേരളോത്സവത്തില്‍ 90 കലാ-കായിക ഇനങ്ങളിലായി 4500 പ്രതിഭകളാണ് പങ്കെടുക്കുന്നത്. കായിക മത്സരങ്ങള്‍ ഡിസംബര്‍ 12 മുതല്‍ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരികയാണ്. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി നന്ദകമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാനവാസ് പാദൂര്‍, ഫരീദാ സക്കീര്‍, മെമ്പര്‍ ഇപത്മാവതി, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എംവി ശിവപ്രസാദ്, പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala,District Kerala Festival: art competition start december 21,22

Post a Comment