Join Whatsapp Group. Join now!

മുണ്ടക്കൈ- ബേവിഞ്ച റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണം: യൂത്ത് ലീഗ്

ബോവിക്കാനം-മൂലടുക്കം-മുണ്ടക്കൈ-ബേവിഞ്ച റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് അനുവദിക്കണമെന്ന് മുണ്ടക്കൈ ശാഖാ മുസ്ലിം യൂത്ത് ലീഗ് Kerala, News, Bovikkanam, Mundakkai, Youth League demanded to start KSRTC bus through Bevinje-Mundakkai route
മുണ്ടക്കൈ: (my.kasargodvartha.com 27.11.2019) ബോവിക്കാനം-മൂലടുക്കം-മുണ്ടക്കൈ-ബേവിഞ്ച റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് അനുവദിക്കണമെന്ന് മുണ്ടക്കൈ ശാഖാ മുസ്ലിം യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യാത്രാ സൗകര്യമില്ലാത്തതിനാല്‍ രോഗികളും വിദ്യാര്‍ത്ഥികളും കര്‍ഷകരും ദുരിതമനുഭവിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

വിദേശത്ത് പോകുന്ന ശാഖാ പ്രസിഡന്റ് അബ്ദുര്‍ റഹ്മാന്‍ വളവിന് യാത്രയയപ്പ് നല്‍കി. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് ഷാളണിയിച്ചു.

വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡന്റ് സി സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ്മാന്‍ വളവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി എം ആര്‍ റാഷിദ് മൂലടുക്കം, പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് ഷഫീഖ് മൈക്കുഴി, സെക്രട്ടറി ശംസുദ്ദീന്‍ മുണ്ടക്കൈ, വൈറ്റ്ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ ശംസീര്‍ മൂലടുക്കം, റഫീഖ് ഫൈസി, ബാസിത് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് നെടുവേട് സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Bovikkanam, Mundakkai, Youth League demanded to start KSRTC bus through Bevinje-Mundakkai route

Post a Comment