Join Whatsapp Group. Join now!

കഥകളി സംഗീതത്തില്‍ തുടര്‍ച്ചയായ മൂന്നും, ശാസ്ത്രീയസംഗീതത്തില്‍ തുടര്‍ച്ചയായ നാലാംതവണയും വിജയിയായി ജന്മനാ കാഴ്ച ശക്തിയില്ലാത്ത വിഷ്ണുപ്രിയ

ജില്ലാ കലോത്സവത്തയില്‍ കഥകളി സംഗീതത്തില്‍ തുടര്‍ച്ചയായ മൂന്നും, ശാസ്ത്രീയസംഗീതത്തില്‍ തുടര്‍ച്ചയായ നാലാംതവണയും വിജയിയായി ജന്മനാ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) ജില്ലാ കലോത്സവത്തയില്‍ കഥകളി സംഗീതത്തില്‍ തുടര്‍ച്ചയായ മൂന്നും, ശാസ്ത്രീയസംഗീതത്തില്‍ തുടര്‍ച്ചയായ നാലാംതവണയും വിജയിയായി ജന്മനാ കാഴ്ച ശക്തിയില്ലാത്ത ജി.വി.എച്ച്.എസ്.എസ്. മുള്ളേരിയയിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി എന്‍.വിഷ്ണുപ്രിയ. ചെങ്കള പഞ്ചായത്തിലെ അര്‍ളടുക്ക ഗ്രാമത്തിലെ ആര്‍. വിശ്വനാഥിന്റെയും ബി.ആശാദേവിയുടെയും മൂത്ത മകളായി ജനിച്ച വിഷ്ണുപ്രിയ രണ്ടാം ക്ലാസ് മുതലാണ് സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്.

മുളിയാര്‍ പഞ്ചായത്തിലെ സംഗീതാധ്യാപിക ഉഷാഭട്ട് മജേക്കാറാണ് ആദ്യഗുരു. വിദ്യാനഗര്‍ അന്ധവിദ്യാലയത്തില്‍ പഠിക്കുമ്പോള്‍ രണ്ട് മുതല്‍ ഏഴ് വരെ സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടി. വീട്ടുകാര്‍ നല്‍കുന്ന പിന്തുണയും സ്‌കൂളിലെ അധ്യാപകരും കൂട്ടുകാരും നാട്ടുകാരും നല്‍കുന്ന പ്രോത്സാഹനവുമാണ് തനിക്ക് വിജയം നേടാന്‍ വീണ്ടും ആവേശം നല്‍കുന്നതെന്നാണ് വിഷ്ണുപ്രിയ പറയുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment