Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികളുടെ നെല്‍കൃഷിയില്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും നൂറുമേനി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നെല്‍കൃഷിയില്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും നൂറുമേനി. ജിവിഎച്ച്എസ്എസ് ഇരിയണ്ണി ഹയര്‍ സെക്കന്ററി News, Kerala, Iriyanni, school, School Students Paddy cultivation at Payarpallam
ഇരിയണ്ണി: (my.kasargodvartha.com 20.11.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നെല്‍കൃഷിയില്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും നൂറുമേനി. ജിവിഎച്ച്എസ്എസ് ഇരിയണ്ണി ഹയര്‍ സെക്കന്ററി വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവും നെല്‍കൃഷി നടത്തിയതും കൊയ്ത്തുത്സവം നടത്തിയതും. വിളവെടുപ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എപി ഉഷ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം ആതിര, ശ്രേയസ്, നവര എന്നീ മൂന്നു വിത്തനങ്ങളാണ് കൃഷി ചെയ്തത്. പയര്‍പള്ളം, പയം എന്നിവടങ്ങളിലായി 2 ഏക്കര്‍ സ്ഥലത്ത് ചെയ്ത കൃഷിയില്‍ നിന്നും ഇത്തവണ നല്ല വിളവ് ലഭിച്ചതായി അധ്യാപകര്‍ പറയുന്നു.


നിലമൊരുക്കുന്നത് തൊട്ട് വിത്തിട്ട് ഞാറ് പറിച്ച് നട്ട് പരിപാലിക്കുന്നതടക്കമുള്ള മുഴുവന്‍ പണികളും പൂര്‍ണ്ണമായും എന്‍എസ്എസ് വളന്റിയര്‍മാര്‍ തന്നെയാണ് ഏറ്റെടുത്തത്. നെല്ല് അരിയാക്കി ബഡസ് സ്‌കൂളിലും ഹരിത ഗ്രാമത്തിലും സഹവാസ ക്യാമ്പിലും പുത്തരി ഉത്സവം നടത്താനും ഉപയോഗിക്കും.


നവമ്പര്‍ 28ന് സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ വിദ്യഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥിന് പുത്തരി പായസം നല്കും. കൊയ്ത്തുത്സവ പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശോഭ പയോലം, ബികെ നാരായണന്‍, ശ്രീനിവാസന്‍, വി വാസു, പ്രോഗ്രാം ഓഫീസര്‍ സജീവന്‍ മടപ്പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Iriyanni, school, School Students Paddy cultivation at Payarpallam

Post a Comment