Join Whatsapp Group. Join now!

ഭരതനാട്യത്തിന് പിന്നാലെ കുച്ചുപ്പുടിയിലും ഗൗരി ലക്ഷ്മി, മത്സരിച്ച മൂന്നിനങ്ങളില്‍ രണ്ടിലും ഒന്നാമതെത്തിയപ്പോള്‍ നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനം

കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം ഭരതനാട്യത്തിന് പിന്നാലെ കുച്ചുപ്പുടിയിലും ഗൗരി ലക്ഷ്മി ഒന്നാമത്. കക്കാട്ട് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം ഭരതനാട്യത്തിന് പിന്നാലെ കുച്ചുപ്പുടിയിലും ഗൗരി ലക്ഷ്മി ഒന്നാമത്. കക്കാട്ട് ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ്. നേരത്തെ ഭരതനാട്യത്തില്‍ അപ്പീല്‍ വഴിയെത്തിയാണ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയത്. മത്സരിച്ച മൂന്നിനങ്ങളില്‍ രണ്ടിലും ഒന്നാമതെത്തിയപ്പോള്‍ നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പോയി.

നീലേശ്വരം നൂപുരധ്വനി നൃത്തവിദ്യാലയത്തില്‍ രാജു മാസ്റ്ററുടെ കീഴില്‍ എട്ട് വര്‍ഷമായി നൃത്തം പഠിച്ചുവരികയാണ്. പാനൂര്‍ മൊഗേരി രാജീവ് ഗാന്ധി സ്‌കൂള്‍ ക്ലാര്‍ക്ക് ആയ രാജേഷിന്റെയും സഹകരണ ബാങ്ക് ഓഡിറ്റര്‍ ജിഷയുടെയും മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment