Kerala

Gulf

Chalanam

Obituary

Video News

റവന്യൂ ജില്ലാ കലോത്സവം: സംസ്‌കൃതോത്സവത്തില്‍ മഞ്ചേശ്വരവും അറബിക് കലോത്സവത്തില്‍ കാസര്‍കോടും ചാമ്പ്യന്മാര്‍

ഇരിയണ്ണി: (my.kasargodvartha.com 15.11.2019) ജിവിഎച്ച്എസ്എസ് ഇരിയണ്ണിയില്‍ നടന്നുവരുന്ന 60ാമത് റനവ്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ മഞ്ചേശ്വരം ഉപജില്ലയും അറബിക് സാഹിത്യോത്സവത്തില്‍ കാസര്‍കോട് ഉപജില്ലയും ചാമ്പ്യന്മാരായി. സംസ്‌കൃതോത്സവത്തില്‍ യുപി വിഭാഗത്തില്‍ 90 പോയിന്റ് നേടി മഞ്ചേശ്വരം മുന്നിട്ടുനില്‍ക്കുന്നു. കുമ്പള (88), ബേക്കല്‍ (84) ഉപജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് (90) ഉപജില്ലയാണ് മുന്നില്‍. 88 പോയിന്റ് നേടിയ മഞ്ചേശ്വരം രണ്ടാം സ്ഥാനത്തുണ്ട്. കുമ്പള (86) യാണ്് തൊട്ടുപിന്നിലുള്ളത്.

അറബിക് കലോത്സവത്തില്‍ യുപി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും കാസര്‍കോട് ഉപജില്ല മുന്നിട്ടുനിന്നു. യുപി വിഭാഗത്തില്‍ കാസര്‍കോട് (65), ചെറുവത്തൂര്‍ (61), ഹൊസ്ദുര്‍ഗ്, ബേക്കല്‍ (59) എന്നിങ്ങനെയാണ് പോയിന്റ് നില. ഹൈസ്‌കൂള്‍ വിഭാഗം അറബിക് സാഹിത്യോത്സവത്തില്‍ 93 പോയിന്റ് നേടി കാസര്‍കോട് ഉപജില്ല ഒന്നാം സ്ഥാനത്തും ബേക്കല്‍ (91), ചെറുവത്തൂര്‍ (85) ഉപജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Web Desk

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive