Join Whatsapp Group. Join now!

സുബ്ഹി ജമാഅത്തായി നിസ്‌കരിക്കുന്നതിന് പള്ളിയിലെത്തുന്ന കുട്ടികള്‍ക്ക് കുളങ്കര മഹല്ലിന്റെ വക സമ്മാനം

സുബ്ഹി ജമാഅത്തിനെത്തുന്ന കുട്ടികള്‍ക്ക് കുളങ്കര മഹല്ലിന്റെ വക സമ്മാനവിതരണം ചെയ്തു. കുളങ്കര അന്‍വാറുല്‍ Kerala, News
എരിയാല്‍: (my.kasargodvartha.com 24.11.2019) സുബ്ഹി ജമാഅത്തിനെത്തുന്ന കുട്ടികള്‍ക്ക് കുളങ്കര മഹല്ലിന്റെ വക സമ്മാനവിതരണം ചെയ്തു. കുളങ്കര അന്‍വാറുല്‍ ഇസ്ലാം മദ്രസ മീലാദ് ഫെസ്റ്റിനോട് അനുബന്ധിച്ചായിരുന്നു സമ്മാന വിതരണം നടന്നത്. അതിരാവിലെയുള്ള സുബ്ഹി നമസ്‌കാരത്തിന് ജമാഅത്തായി നിസ്‌കരിക്കാന്‍ പള്ളിയില്‍ എത്തുന്ന പ്രദേശത്തെ കുട്ടികള്‍ക്ക് പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ റസാഖ് അബ്‌റാരി പത്തനംതിട്ട ഉപഹാരം നല്‍കി. കുട്ടികള്‍ക്ക് ഒരു പ്രോത്സാഹനമാണിതെന്നും മറ്റു കുട്ടികള്‍ക്ക് കൂടി പ്രചോദനം നല്‍കുന്ന മഹത്തായ കാര്യമാണെന്നും പ്രധാന അധ്യാപകന്‍ അബ്ദുല്‍ റസാഖ് അബ്റാരി വ്യക്തമാക്കി.

കുളങ്ങര ജമാഅത്ത് സെക്രട്ടറി അഷ്റഫ് കുളങ്കരയുടെ മകന്‍ അഹദഫ് അഷറഫ്, റഷാദ്, ഷഹ്ദാന്‍ എന്നീ കുട്ടികള്‍ക്കാണ് മദ്രസയുടെ പ്രോത്സാഹനസമ്മാനം നല്‍കിയത്. കൂടാതെ ജമാഅത്ത് കമ്മറ്റിയും മദ്രസ്സ കമ്മറ്റിയും നാട്ടുകാരും കുട്ടികള്‍ക്ക് അനുമോദനങ്ങള്‍ അറിയിച്ചു. ചടങ്ങില്‍ മന്‍സൂര്‍ ശാഫി, ഇബ്രാഹിം മുസ്ലിയാര്‍ എന്നീ മദ്രസാ അധ്യാപകരും എ പി ഹനീഫ്, അബൂബക്കര്‍ ബി എ, കുഞ്ഞിപ്പ തൊരവളപ്പില്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, നാസര്‍ കെ എ അഷ്റഫ് കുളങ്കര, ശരീഫ് എടച്ചേരി റഫീഖ് മാഹിന്‍, സുബൈര്‍ കുളങ്കര, മുഹമ്മദ് തൊരവളപ്പില്‍, ഇംതിയാസ് എരിയാല്‍ തുടങ്ങിയവരും സംബന്ധിച്ചു.

Kerala, News, Prize for children in Eriyal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Prize, Children, Prize for children in Eriyal

Post a Comment