Kerala

Gulf

Chalanam

Obituary

Video News

ചൗക്കി നുസ്രത്ത് ക്ലബ് കല്ലങ്കൈ എ എല്‍ പി സ്‌കൂള്‍ പരിസരം വൃത്തിയാക്കി

ചൗക്കി: (my.kasargodvartha.com 25.11.2019) ചൗക്കി നുസ്രത്ത് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കല്ലങ്കൈ എ എല്‍ പി സ്‌കൂള്‍ പരിസരത്തുള്ള കാടുകള്‍ വെട്ടിമാറ്റി സ്‌കൂള്‍ പരിസരം വൃത്തിയാക്കി.


ക്ലാസ്മുറിയില്‍നിന്ന് പാമ്പ് കടിയേറ്റ് ഷഹ്ല ഷെറിന്‍ മരണപ്പെട്ട സാഹചര്യത്തില്‍ കുട്ടികളിലുണ്ടായ ഭീതി അകറ്റാന്‍ പരിസരത്തുള്ള സ്‌കൂളുകളിലെ കാടുകള്‍ വെട്ടിമാറ്റി സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്ന പരിപാടിക്കാണ് കല്ലങ്കൈ എ എല്‍ പി സ്‌കൂളില്‍ തുടക്കം കുറിച്ചത്.


ക്ലബ് പ്രസിഡന്റ് ശുകൂര്‍ മുക്രി, ഹമീദ് കാവില്‍, നാം ഹനീഫ, സ്‌കൂള്‍ മാനേജര്‍ കെ സി ഇര്‍ഷാദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുധ ടീച്ചര്‍, പൊതുപ്രവര്‍ത്തകന്‍ കരീം ചൗക്കി, സത്താര്‍ ഡാണ്ടി, സക്കീര്‍ കെ കെ പുറം, ബി എ ഖാദര്‍ നെല്ലിക്കുന്ന്, നിസാഫ് കെ കെ പുറം, സാജി കെ കെ പുറം, റഹീം കടപ്പുറം, അബ്ബാസ് അല്‍മിനി എന്നിവര്‍ സംബന്ധിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Chowki, Club, School, Nusrath club members cleaned Kallankai ALP School

KVARTHA HUB

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive