Join Whatsapp Group. Join now!

സര്‍വ്വകലാശാല കലാതിലകമായ ജ്യേഷ്ടത്തിക്കു പിന്നാലെ അനുജത്തിയും നൃത്തച്ചുവടുമായി സംസ്ഥാനതലത്തിലേക്ക്

സര്‍വ്വകലാശാല കലാതിലകമായ ജ്യേഷ്ടത്തിക്കു പിന്നാലെ അനുജത്തിയും നൃത്തച്ചുവടുമായി സംസ്ഥാനതലത്തിലേക്ക്. ജിഎച്ച്എസ്എസ് Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) സര്‍വ്വകലാശാല കലാതിലകമായ ജ്യേഷ്ടത്തിക്കു പിന്നാലെ അനുജത്തിയും നൃത്തച്ചുവടുമായി സംസ്ഥാനതലത്തിലേക്ക്. ജിഎച്ച്എസ്എസ് പിലിക്കോട്ടെ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൃപേന്ദുവാണ് ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടിയത്.

നേരത്തെ കണ്ണൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. 11 വര്‍ഷമായി നൃത്തം അഭ്യസിക്കുന്നതായി കൃപേന്ദു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാഞ്ഞങ്ങാട്ടെ രഘു മാഷിന്റെ കീഴിലാണ് പരിശീലനം. ഭരതനാട്യത്തില്‍ ഇത്തവണ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.

കിഷോര്‍ കുമാര്‍- സുധ ദമ്പതികളുടെ മകളാണ്. ജ്യേഷ്ടത്തി കൃഷ്ണേന്ദുവും നൃത്ത രംഗത്ത് സജീവമാണ്. കാലടി സര്‍വകലാശാലയില്‍ രണ്ടു വര്‍ഷം കലാതിലകമായിരുന്നു. സഹോദരന്‍: കിരണ്‍ ലാല്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment