Join Whatsapp Group. Join now!

കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ കണ്ണ് പരിശോധനാ ക്യാമ്പിന് തുടക്കമായി

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് ജില്ലയിലെ Kerala, News, Badiadka, Kanfed social forum, Badiadka Grama panchayath, Kanfed Social Forum eye checkup camp began
ബദിയടുക്ക: (my.kasargodvartha.com 26.11.2019) കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'വിഷന്‍ 2020' കണ്ണുപരിശോധനാ ക്യാമ്പുകള്‍ക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ബദിയടുക്ക നവജീവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് നിര്‍വഹിച്ചു.

ക്യാമ്പ് കോഓഡിനേറ്റര്‍ ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. അല്‍സലാമ കണ്ണാശുപത്രി പ്രിന്‍സിപ്പല്‍ നിജിന്‍, നവജീവന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാധവന്‍ ഭട്ടതിരി, പ്രൊഫ. എ ശ്രീനാഥ്, പാറയില്‍ അബൂബക്കര്‍, കെ ആര്‍ ജയചന്ദ്രന്‍, ബി കെ ബഷീര്‍ പൈക്ക, ഹനീഫ കടപ്പുറം, കെ പി ഹമീദ്, രാജീവന്‍ കാറമേല്‍ എന്നിവര്‍ സംബന്ധിച്ചു.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 20 സ്‌കൂളുകളിലാണ് ആദ്യപടിയായി ക്യാമ്പ് സംഘടിപ്പിക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Badiadka, Kanfed social forum, Badiadka Grama panchayath, Kanfed Social Forum eye checkup camp began

Post a Comment