Join Whatsapp Group. Join now!

ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും ഒന്നാം സ്ഥാനം ശ്രീനിധിക്ക്; ഹയര്‍സെക്കന്‍ഡറി ഓട്ടന്‍ തുള്ളലില്‍ ആവണി പവിത്രന്‍, ഹൈസ്‌കൂള്‍ ഓട്ടന്‍ തുള്ളലില്‍ അമൃത

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും എജിഎച്ച്എസ്എസ് കോടോത്തെ ശ്രീനിധി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 15.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും എജിഎച്ച്എസ്എസ് കോടോത്തെ ശ്രീനിധി കെ ഭട്ട് ഒന്നാം സ്ഥാനം നേടി. മൂന്നു വയസു മുതല്‍ സംഗീതം പഠിക്കുന്നതായി ശ്രീനിധി പറഞ്ഞു. വി ജി മനോജ് കുമാര്‍ ആണ് പരിശീലകന്‍. പൂടംകല്ല് സ്വദേശി ഗണേഷന്‍- രൂപ ദമ്പതികളുടെ മകളാണ്.

ഹയര്‍സെക്കന്‍ഡറി വിഭാഗം ഓട്ടന്‍ തുള്ളലില്‍ ജിഎച്ച്എസ്എസ് ചായ്യോത്തെ ആവണി പവിത്രന്‍ ഒന്നാം സ്ഥാനം നേടി. കരിവെള്ളൂര്‍ രത്നകുമാര്‍ ആണ് പരിശീലകന്‍. രണ്ടു വയസു മുതല്‍ പരിശീലിക്കുന്നതായി ആവണി പറഞ്ഞു. പവിത്രന്‍ നീലേശ്വരം- ബീന ദമ്പതികളുടെ മകളാണ്.

ഹൈസ്‌കൂള്‍ വിഭാഗം ഓട്ടന്‍തുള്ളലില്‍ ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അമൃത കെ ഒന്നാം സ്ഥാനം നേടി. കലാമണ്ഡലം മഹേന്ദ്രന്‍ ആണ് പരിശീലകന്‍. യു പിയില്‍ ജില്ലവരെ മത്സരിച്ചിരുന്നു. സഹോദരങ്ങളായ അക്ഷയ്, ഭാവന എന്നിവരും കലാരംഗത്ത് സജീവമാണ്. രാജഗോപാല്‍- ജ്യോതി ദമ്പതികളുടെ മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment