Join Whatsapp Group. Join now!

പ്രതിപക്ഷ വാര്‍ഡുകളോടുള്ള അവഗണന; ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് സി പി എം മാര്‍ച്ച്

തീരദേശ മേഖലയോടും പ്രതിപക്ഷ വാര്‍ഡുകളോടുമുള്ള ഉദുമ ഗ്രാമപഞ്ചായത്ത് അവഗണനക്കെതിരെ സി പി എം ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. Kerala, News, Kasaragod, Udma, CPM, Flat, Water, Waste, CPM conducted march to Uduma Panchayath office
ഉദുമ: (my.kasargodvartha.com 22.11.2019) തീരദേശ മേഖലയോടും പ്രതിപക്ഷ വാര്‍ഡുകളോടുമുള്ള ഉദുമ ഗ്രാമപഞ്ചായത്ത് അവഗണനക്കെതിരെ സി പി എം ഉദുമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. മധു മുതിയക്കാല്‍ അധ്യക്ഷത വഹിച്ചു.

ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, കെ സന്തോഷ്‌കുമാര്‍, എം കെ വിജയന്‍, എം കുമാരന്‍, രമേശന്‍ കൊപ്പല്‍ എന്നിവര്‍ സംസാരിച്ചു. വി ആര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. തൃക്കണ്ണാട് ക്ഷേത്ര പരിസരം കേന്ദ്രീകരിച്ച് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ പ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപക അവഗണനയാണുള്ളതെന്ന് സി പി എം ആരോപിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ നവകേരള നിര്‍മിതി പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് പദ്ധതിയില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഏറ്റവും കുറവ് ഉദുമ പഞ്ചായത്തിലാണ്.

ബേക്കല്‍, കോട്ടിക്കുളം തീരദേശ ഭാഗങ്ങളില്‍ 200ല്‍ കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ വീടില്ലാതെ ദുരിതം അനുഭവിക്കുകയാണ്. എന്നാല്‍, ഇവിടെ 12 ഗുണഭോക്താക്കളെ മാത്രമാണ് ഉദുമ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുത്തത്. ഈ പ്രദേശത്ത് ലൈഫ് പദ്ധതിയില്‍പെടുത്തി ഫ്ളാറ്റ് നിര്‍മിക്കാന്‍ ബേക്കല്‍ ജി എഫ്യു പി സ്‌കൂളിന് സമീപത്ത് ഭൂമി തരാമെന്ന് ക്ഷേത്ര സമിതി അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഉദുമ പഞ്ചായത്ത് കാണിച്ച അശ്രദ്ധ കാരണം ഫ്ളാറ്റ് നിര്‍മാണ പദ്ധതി സംശയത്തിലാണ്.

ജി പി എസ് ഘടിപ്പിക്കാതെ വാഹനത്തില്‍ കുടിവെള്ള വിതരണം നടത്തിയതില്‍ വ്യാപകമായി അഴിമതിയും ക്രമക്കേടും നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതിലെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്ത് തയാറാകുന്നില്ല.

പ്രതിപക്ഷ വാര്‍ഡുകളില്‍ വികസനങ്ങള്‍ നടപ്പാക്കുന്നതില്‍ അവഗണന തുടരുകയാണ്. കാപ്പില്‍ പുഴ, പാലക്കുന്ന്, ഉദുമ ടൗണുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല. കെ എസ് ടി പി റോഡിലെ അപകടം തടയാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നും സി പി എം ആരോപിച്ചു.
'

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Udma, CPM, Flat, Water, Waste, CPM conducted march to Uduma Panchayath office

Post a Comment