Join Whatsapp Group. Join now!

'മുല്‍തഖ അസ്സആദ' ഗ്രാന്‍ഡ് ഫാമിലി മീറ്റ് സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി വിളംബരമായി

'മുല്‍തഖ അസ്സആദ' ഗ്രാൻഡ് ഫാമിലി മീറ്റ് സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി വിളംബരമായി. ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ Gulf, News, Dammam, Sa-adiya, golden jubilee, Book test, concluding session, speech, Sa-adiya golden jubilee: Family meet conducted
ദമ്മാം: (my.kasargodvartha.com 05.10.2019) 'മുല്‍തഖ അസ്സആദ' ഗ്രാൻഡ് ഫാമിലി മീറ്റ് സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി വിളംബരമായി. ജ്ഞാനം, മനനം, മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ 2019 ഡിസംബര്‍ 27, 28, 29 തീയ്യതികളില്‍ ദേളി സഅദാബാദില്‍ നടക്കുന്ന ജാമിഅ സഅദിയ്യ  ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായാണ് ഫാമിലി മീറ്റ് സംഘടിപ്പിച്ചത്.

സഅദിയ്യ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫൈസലിയ്യയില്‍ നടത്തിയ പരിപാടിയില്‍ കേരളത്തിലെയും ദക്ഷിണകര്‍ണാടകയിലെയും നൂറുക്കണക്കിന് കുടുംബങ്ങള്‍ സംബന്ധിച്ചു.

പരിപാടിക്ക് തുടക്കം കുറിച്ചു നടന്ന ആത്മീയസംഗമത്തിന് അഹ്മദ് സഅദി അല്‍-ഹസ്സ, മുഹമ്മദ് സഅദി ആദൂര്‍, അബ്ദുല്‍ജബ്ബാര്‍ ലത്തീഫി, അഷ്റഫ് സഅദി ബാക്കിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിദ്യാര്‍ഥി ഫെസ്റ്റ്, ദഫ്മുട്ട് പ്രദര്‍ശനം, ബുക്ക് ടെസ്റ്റ്, സമാപന സംഗമം, പ്രഭാഷണം തുടങ്ങിയ സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടന്നു.

വനിതള്‍ക്കായി ഒരുക്കിയ നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരുടെ സംയുക്ത കൃതിയിലെ 'ലോകാനുഗ്രഹി' എന്ന പുസ്തകത്തെ ആസ്പദമാക്കി മലയാളത്തിലുള്ള ബുക്ക് ടെസ്റ്റില്‍ ഹസീന ഷഫീഖ് ജൗഹരി കൊല്ലം, നൂറുല്‍ ഉലമ എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാരെക്കുറിച്ച് കന്നഡയിലുള്ള പുസ്തകത്തെ ആസ്പദമാക്കിയുള്ള കന്നഡ ബുക്ക് ടെസ്റ്റില്‍ ഡോ. താഹിറ അബ്ദുല്‍ഖാദിര്‍ പുണ്ടൂര്‍ എന്നിവര്‍ ഗോള്‍ഡ് മെഡലിന് അര്‍ഹരായി.

വിദ്യാര്‍ഥികളുടെ കലാ, സാഹിത്യ മത്സരങ്ങള്‍ക്ക് ഷഫീഖ് ബുഖാരി, ഫൈസല്‍ വേങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി. ആസ്വാദനത്തിന്റെ പുതിയ ഇശലുകള്‍ പെയ്തിറങ്ങിയ 'ഇലള്‍ ഹബീബ്' പ്രോഗ്രാമിന് സാം പെരിന്തല്‍മണ്ണ, സല്‍മാന്‍ മാവൂര്‍, സഅദ് കണ്ണപുരം, ജിഷാദ് കൊല്ലം, നിഷാദ് നിലമ്പൂര്‍, അമാനുല്ല കാട്ടിപ്പള്ള, മാസ്റ്റര്‍ റൈഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന സമ്മേളനം ഐ സി എഫ് ഈസ്റ്റേണ്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം ഉദ്ഘാടനം ചെയ്തു. ദമ്മാം സഅദിയ്യ പ്രസിഡന്റ് അബ്ബാസ് ഹാജി കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു.

സയ്യിദ് സ്വഫ്വാന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി. യൂസുഫ് സഅദി അയ്യങ്കേരി സഅദിയ്യയെ പരിചയപ്പെടുത്തി. ഇ എം കബീര്‍ നവോദയ, ഹമീദ് വടകര, നാസ് വക്കം, ഷാജി മതിലകം, ശംസുദ്ദീന്‍ എഞ്ചിനീയര്‍, അറബി പൗരപ്രമുഖരായ ളാഫിര്‍ നാജി അല്‍ മുതലഖ്, മിസ്മിര്‍ നാജി അല്‍ റാഖ, മിസ്ഫിര്‍ ഹമദ് അല്‍ റാഖ എന്നിവര്‍ എന്നിവര്‍ സംബന്ധിച്ചു.

സലിം പാലച്ചിറ, അന്‍വര്‍ കളറോഡ്, അബ്ദുസ്സമദ് മുസ്ലിയാര്‍, മുഹമ്മദ്കുഞ്ഞി അമാനി, സഅദ് അമാനി, ബൈത്താര്‍ യൂസുഫ് സഖാഫി, ഖമറുദ്ദീന്‍ ഗുഡിനബലി, എന്‍ എസ് അബ്ദുല്ല ഹാജി, അബ്ദുല്‍ബാരി നദ്വി, റഊഫ് പാലേരി, ഷാഫി കുദിര്‍, അഷ്റഫ് കോട്ടക്കുന്ന്, അസീസ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും ബാഷ ഗംഗാവലി നന്ദിയും പറഞ്ഞു.



Keywords: Gulf, News, Dammam, Sa-adiya, golden jubilee, Book test, concluding session, speech, Sa-adiya golden jubilee: Family meet conducted

Post a Comment