Join Whatsapp Group. Join now!

കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 14, 15 തീയതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂ Kerala, News, Kasaragod, Sub district, Science fest, logo, Kasaragod sub District Science fest logo released
കാസര്‍കോട്: (my.kasargodvartha.com 04.10.2019) കാസര്‍കോട് സബ്ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു. ഒക്ടോബര്‍ 14, 15 തീയതികളില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ നടക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കാസര്‍കോട് എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ് നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡണ്ട് ഹാജി കുഞ്ഞാമു തൈവളപ്പിലിന് നല്‍കി നിര്‍വഹിച്ചു.

പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി എ ഷാഫി അധ്യക്ഷത വഹിച്ചു. നെല്ലിക്കുന്ന് സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് എന്‍ എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ സി എം അഷ്‌റഫ്, സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് മുഹമ്മദലി, മുഹമ്മദ് നാസിം, സീമ പ്രദീപ്, ഖമറുദ്ദീന്‍ തായല്‍, ഹമീദ് ബദരിയ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ്കുട്ടി സ്വാഗതവും ഷാഫി എ നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

സബ്ജില്ലാ ശാസ്ത്ര, സാമൂഹ്യ, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, ഐ ടി മേളയുടെ നടത്തിപ്പിന് വിവിധ സബ്കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കാസര്‍കോട് സബ്ജില്ലയില്‍നിന്നും 4000ത്തോളം കുട്ടികള്‍ പങ്കെടുക്കും. മേളയുടെ ഭാഗമായുള്ള സയന്‍സ്, സാമൂഹ്യശാസ്ത്ര ക്വിസ് സമാപിച്ചു.

Keywords: Kerala, News, Kasaragod, Sub district, Science fest, logo, Kasaragod sub District Science fest logo released

Post a Comment