Join Whatsapp Group. Join now!

ഹരിത ഗ്രാമത്തില്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ആരോഗ്യ സര്‍വേയും ബോധവത്കരണവും നടത്തി

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് ആരോഗ്യ സര്‍വേയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു Kerala, News, Kanhangad, Durga school, Health survey, Municipality, Principal, Health survey and awareness conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.10.2019) കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് ആരോഗ്യ സര്‍വേയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഹരിത ഗ്രാമമായി ദത്തെടുത്ത നഗരസഭയിലെ പതിമൂന്നാം വാര്‍ഡില്‍പെട്ട കൊഴക്കുണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.

എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഓരോ വീടുകളിലും ചെന്ന് വിവരശേഖരണം നടത്തി. കൊഴക്കുണ്ട് പാലിയേറ്റീവ് കെയര്‍ സെന്ററുമായി സഹകരിച്ചായിരുന്നു ആരോഗ്യ സര്‍വേ നടത്തിയത്. കുടുംബശ്രീ അംഗങ്ങള്‍ക്കായി സോപ്പ്, ഫിനോയില്‍ നിര്‍മാണ പരിശീലനവും സംഘടിപ്പിച്ചു.

നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹ്മൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വിജയാ മുകുന്ദ് അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി വി ദാക്ഷ, ജില്ലാ ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് ഡോ. എന്‍ പി രാജന്‍, പി ടി എ പ്രസിഡന്റ് പല്ലവ നാരായണന്‍, മദര്‍ പി ടി എ പ്രസിഡന്റ് കെ ദിവ്യ, എം ബാലന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വിദ്യാ സൂരജ് സ്വാഗതവും ലീഡര്‍ എസ് അദ്വൈത് നന്ദിയും പറഞ്ഞു.

പാലിയേറ്റീവ് കെയര്‍ സെന്റര്‍ ഭാരവാഹികളായ ടി കെ ജോഷിമോന്‍, കുഞ്ഞിരാമന്‍ നായര്‍, ഗോകുലാനന്തന്‍ മോനാച്ച, അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kerala, News, Kanhangad, Durga school, Health survey, Municipality, Principal, Health survey and awareness conducted

Post a Comment