Join Whatsapp Group. Join now!

ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാടുകള്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കാറ്റില്‍ പറത്തുന്നു: ഡി എ ഡബ്ല്യു സി

ടതുപക്ഷ സര്‍ക്കാറിന്റെ നിലപാടുകള്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കാറ്റില്‍ പറത്തുകയാണെന്നും, യു ഡി എഫ് സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി Kerala, News, Uppala, DAWC, UDF, conference, State President, DAWC representative conference conducted
ഉപ്പള: (my.kasargodvartha.com 16.10.2019) ഇടതുപക്ഷ സര്‍ക്കാറിന്റെ നിലപാടുകള്‍ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ കാറ്റില്‍ പറത്തുകയാണെന്നും, യു ഡി എഫ് സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടി കൊണ്ടുവന്ന ഒട്ടനവധി പദ്ധതികള്‍ എല്‍ ഡി എഫ് അട്ടിമറിച്ചുവെന്നും ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ സെന്റര്‍ (ഡി എ ഡബ്ല്യു സി) പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. യു ഡി എഫ് സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കണ്ണീരൊപ്പിയ സര്‍ക്കാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജനതാദള്‍ (യു ഡി എഫ്) സംസ്ഥാന പ്രസിഡന്റും ഡി എ ഡബ്ല്യു സി രക്ഷാധികാരിയുമായ അഡ്വ. ജോണ്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെ എം ഷാജി എം എല്‍ എ, ഡി എ ഡബ്ല്യു സി സംസ്ഥാന പ്രസിഡന്റ് സലിം റാവുത്തര്‍, ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംനാദ് കൂട്ടിക്കട, ജില്ലാ പ്രസിഡന്റ് എം എച്ച് ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.

സംഘടനാ പ്രമേയം സംസ്ഥാന പ്രസിഡന്റ് സലിം റാവുത്തര്‍ അവതരിപ്പിച്ചു. ഡി എ ഡബ്ല്യു സി ജനതാദള്‍ (യു ഡി എഫ്) പോഷക സംഘടനയായി പ്രവര്‍ത്തിക്കാനുള്ള തീരുമാനം സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ചു.

രാഷ്ട്രീയ പ്രമേയം ഡി എ ഡബ്ല്യു സി സംസ്ഥാന വൈസ് പ്രസിഡന്റ് സെയ്ത് മുഹമ്മദ് അവതരിപ്പിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീനെ വിജയിപ്പിക്കണമെന്ന് രാഷ്ട്രീയ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

വികലാംഗ പെന്‍ഷന്‍ 1200ല്‍ നിന്നും 5000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും വികലാംഗരുടെ വരുമാന പരിധി എടുത്തുകളയണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.

പി പി റോസി സ്വാഗതവും നബീസ മണിമുണ്ട നന്ദിയും പറഞ്ഞു.


Keywords: Kerala, News, Uppala, DAWC, UDF, conference, State President, DAWC representative conference conducted

Post a Comment