Join Whatsapp Group. Join now!

ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഒഴിവുകള്‍ നികത്തണം: എ കെ എസ് ടി യു

അധ്യയന വര്‍ഷം ആരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് Kerala, News, Kasargod, AKSTU, Executive, Schools, Principals, AKSTU demanded to fill the vacant higher secondary Principal posts
കാസര്‍കോട്: (my.kasargodvartha.com 06.10.2019) അധ്യയന വര്‍ഷം ആരംഭിച്ച് നാലുമാസം പിന്നിട്ടിട്ടും ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എ കെ എസ് ടി യു) ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

ജില്ലയില്‍ ഇരുപതിലേറെ സ്‌കൂളുകളില്‍ സ്ഥിരം പ്രിന്‍സിപ്പല്‍മാരില്ല. പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം പ്രവര്‍ത്തനങ്ങളുടെ സുഗമമായ മുന്നോട്ട് പോക്കിന് ഇത് തടസ്സം സൃഷ്ടിക്കുന്നു. പഠിപ്പിക്കേണ്ടുന്ന ചുമതലയില്‍നിന്നും ഒഴിവാക്കാതെ കൂടുതല്‍ ചുമതലകള്‍ പ്രിന്‍സിപ്പല്‍മാരെ ഏല്‍പിക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏകീകരണം പ്രാവര്‍ത്തികമാവുമ്പോള്‍ പ്രിന്‍സിപ്പല്‍മാരെ പഠിപ്പിക്കല്‍ ചുമതലയില്‍ നിന്നും ഒഴിവാക്കിയാല്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യമുണ്ടാകുമെന്ന് യോഗം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് കെ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പത്മനാഭന്‍, ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ കരിച്ചേരി, വിനയന്‍ കല്ലത്ത്, ജയന്‍ നീലേശ്വരം, രാജീവന്‍ എം ടി, അജയകുമാര്‍ ടി എ, രാജേഷ് ഓള്‍നടിയന്‍, കെ താജുദ്ദീന്‍, കെ അനിത, എ സജയന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, Kasargod, AKSTU, Executive, Schools, Principals, AKSTU demanded to fill the vacant higher secondary Principal posts

Post a Comment