Join Whatsapp Group. Join now!

മദ്രസകളില്‍ മുഅല്ലിം ദിനം ആചരിച്ചു

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ ഞായറാഴ്ച മുഅല്ലിം ദിനം ആചരിച്ചു Kerala, News, Madrasa, Kasaragod, Muallim day, Samastha, Muallim day celebrated in Madrasa
കാസര്‍കോട്: (my.kasargodvartha.com 15.09.2019) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളില്‍ ഞായറാഴ്ച മുഅല്ലിം ദിനം ആചരിച്ചു. ജില്ലയിലെ വിവിധ മദ്രസകളില്‍ മുഅല്ലിം ദിനാചരണം, മഹല്ല് നേതൃയോഗം, പ്രാര്‍ത്ഥനാ സദസ്സ്, ഖബര്‍സ്ഥാന്‍ കൂട്ട സിയാറത്ത്, മണ്‍മറഞ്ഞ മദ്രസാ, മഹല്ല് നേതാക്കളെ അനുസ്മരിക്കല്‍, ജീവിച്ചിരിക്കുന്ന നേതാക്കളെയും സേവകരെയും ആദരിക്കല്‍, പഠനക്ലാസ്, ഖുര്‍ആന്‍ പാരായണം, വിദ്യാര്‍ത്ഥികളുടെ കലാവിരുന്ന്, ബുര്‍ദാ-മാലപ്പാട്ട് ആലാപന സദസ്സ് തുടങ്ങി ആകര്‍ഷകമായ പരിപാടികളോടെയാണ് മുഅല്ലിം ദിനം ആചരിച്ചത്.
പള്ളങ്കോട് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ മുഅല്ലിം ദിനം ആചരിച്ചു

പള്ളങ്കോട്: പള്ളങ്കോട് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ സംഘടിപ്പിച്ച മുഅല്ലിം ദിനാചരണത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അനുമോദിച്ചു.

മദ്രസ കമ്മിറ്റി പ്രസിഡന്റ് ടി എ അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. ജമാഅത്ത് ജനറല്‍ സെക്രട്ടറി കെ പി സിറാജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം അലി ഫൈസി അധ്യക്ഷത വഹിച്ചു.

ദീനി സേവന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ജമാഅത്ത് പ്രസിഡന്റ് എം യൂസഫ് ഹാജിയെ ഉപഹാരം നല്‍കി ആദരിച്ചു. 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഹസന്‍ നിസാമി പ്രഭാഷണം നടത്തി. ജമാഅത്ത് ട്രഷറര്‍ പി എച്ച് അബൂബക്കര്‍ ഹാജി, എം ഇ അബ്ദുല്ല എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. അസീസ് ഹനീഫി ഗുരുസ്മരണ നടത്തി. സ്റ്റാഫ് സെക്രട്ടറി ഉസാം പള്ളങ്കോട് സ്വാഗതം പറഞ്ഞു.

ഇബ്രാഹിം ഖലീല്‍ ഹനീഫി, റഫീഖ് ദാരിമി, ഇബ്രാഹിം എം എ, അനസ് പി എസ്, മുഹമ്മദ് കുഞ്ഞി പി എ, പി ബി ആലിക്കുഞ്ഞി ഹാജി, യൂസഫ് ജെ പി, മുഹമ്മദ് കുഞ്ഞി എ, ടി എ മുഹമ്മദ് ഹാജി, അഷ്‌റഫ് എ പി, അലി പി, ഇബ്രാഹിം പി എച്ച്, ഹനീഫ് മംഗലാപുരം, ഹസൈനാര്‍ പി, ഇര്‍ഷാദ്, ആദില്‍ എന്നിവര്‍ സംബന്ധിച്ചു.


ഹാമിദ് കോയമ്മ തങ്ങളെ ആദരിച്ചു

ദുബൈ: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുഅല്ലിം ദിനാചരണത്തോടനുബന്ധിച്ച് ദുബൈ എസ് കെ എസ് എസ് എഫ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെ ആദരിച്ചു. എസ് കെ എസ് എസ് എഫ് ദുബൈ സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ഖാദര്‍ ഫൈസി സയ്യിദ് ഹാമിദ് കോയമ്മ തങ്ങളെ പൊന്നാടയണിച്ചു.

പ്രവാസ ലോകത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി വിവിധ പള്ളികളില്‍ ദര്‍സ് നടത്തിയും ഇസ്‌ലാമിക പ്രബോധന രംഗത്ത് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയും ദീനീ മേഖലയില്‍ സജീവ സാന്നിധ്യമാണ് തങ്ങള്‍.

ചടങ്ങില്‍ ദുബൈ എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡണ്ടുമാരായ ഹസ്സന്‍ രാമന്തളി, അബ്ദുല്‍കബീര്‍ അസ്അദി, ട്രഷറര്‍ മുഹമ്മദ് ഫാസില്‍ ചങ്ങാട് എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Madrasa, Kasaragod, Muallim day, Samastha, Muallim day celebrated in Madrasa

Post a Comment