Join Whatsapp Group. Join now!

മലയാളികളെ 'പരീക്ഷി'ക്കുന്നത് നിര്‍ത്തൂ: പരീക്ഷകള്‍ മലയാളത്തിലാക്കാന്‍ പരിഷത്തിന്റെ പദയാത്ര

കേരള അഡ്മിനിസ്‌ട്രേറ്റീവ് ഉള്‍പ്പെടെയുള്ള പി എസ് സി പരീക്ഷകള്‍ മാതൃഭാഷയിലും കൂടി നടത്തുക Kerala, News, march, solidarity, PSC, uthradam, March conducted by Kerala shasthra Sahithya parishath
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.09.2019) കേരള അഡ്മിനിസ്‌ട്രേറ്റീവ് ഉള്‍പ്പെടെയുള്ള പി എസ് സി പരീക്ഷകള്‍ മാതൃഭാഷയിലും കൂടി നടത്തുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം പി എസ് സി ആസ്ഥാന മന്ദിരത്തിന് മുന്നില്‍ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ പദയാത്ര നടത്തി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉത്രാട നാളില്‍ നടന്ന ഭാഷാ സംരക്ഷണ പദയാത്ര കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം തലവന്‍ ഡോ. എ എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് കെ കെ രാഘവന്‍ അധ്യക്ഷത വഹിച്ചു.

ബി ജി വി എസ് ദേശീയ അധ്യക്ഷന്‍ ഡോ. സി രാമകൃഷ്ണന്‍, എ എം ബാലകൃഷ്ണന്‍, വി ടി കാര്‍ത്ത്യായനി, വി മധുസൂദനന്‍, ഡോ. എം വി ഗംഗാധരന്‍, പ്രദീപ് കൊടക്കാട്, പി യു ചന്ദ്രശേഖരന്‍, ജില്ലാ സെക്രട്ടറി കെ പ്രേംരാജ്, എം രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala, News, march, solidarity, PSC, uthradam, March conducted by Kerala shasthra Sahithya parishath 

Post a Comment