Join Whatsapp Group. Join now!

അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിക്ക് ചെങ്കളയില്‍ തുടക്കമായി; 15,000ത്തോളം വീടുകളില്‍ വളണ്ടിയര്‍മാര്‍ സര്‍വേ നടത്തും

അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിക്ക് ചെങ്കളയില്‍ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ Kerala, News, Kasaragod, Chengala, Leprocy, campaign, Leprosy Prevention Campaign started
ചെര്‍ക്കള: (my.kasargodvartha.com 23.09.2019) അശ്വമേധം കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിക്ക് ചെങ്കളയില്‍ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നേരത്തെ കണ്ടെത്തി അംഗവൈകല്യങ്ങള്‍ ഇല്ലാതാക്കി ചികിത്സിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.

സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെയുള്ള രണ്ടാഴ്ചക്കാലം പഞ്ചായത്തിലെ 15,000ത്തോളം വീടുകളില്‍ പരിശീലനം ലഭിച്ച പുരുഷ, സ്ത്രീ വളങ്ങിയര്‍മാര്‍ സര്‍വേ നടത്തും.

കുഷ്ഠരോഗ ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ഗൃഹസന്ദര്‍ശനത്തില്‍ വളണ്ടിയര്‍മാര്‍ കണ്ടെത്തി പി എച്ച് സിയിലെ അശ്വമേധം കൗണ്ടറില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് കുഷ്ഠരോഗം കണ്ടെത്തുകയാണ് അശ്വമേധം പരിപാടി മുഖേന ചെയ്യുന്നത്.

പഞ്ചായത്തിലെ സ്‌കൂളുകള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും കുഷ്ഠരോഗ സര്‍വേ നടത്തും.

പരിപാടിയുടെ ഉദ്ഘാടനം ചെര്‍ക്കളയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ പരിപാടി വിശദീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്‌റഫ് സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഓമന, ആരോഗ്യപ്രവര്‍ത്തകരായ അഫീസ് ഷാഫി, ജലജ, കൊച്ചുറാണി, നിഷ, മഞ്ജുഷറാണി, ആശമോള്‍, ആശ പ്രവര്‍ത്തകരായ ശ്രീജ, ജയകുമാരി, രാധ, താഹിറ, ഭവാനി, രോഹിണി എന്നിവര്‍ സംബന്ധിച്ചു.



Keywords: Kerala, News, Kasaragod, Chengala, Leprocy, campaign, Leprosy Prevention Campaign started

Post a Comment