Join Whatsapp Group. Join now!

ദേശീയപാതയുടെ തകര്‍ച്ച: യുവമോര്‍ച്ച റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു; സെപ്തംബര്‍ 23ന് റോഡുകള്‍ തടയും

തകര്‍ന്ന ദേശീയപാത എന്‍ എച്ച് 66 നന്നാക്കണമെന്ന ആവശ്യമുയര്‍ത്തി ഭാരതീയ ജനത യുവമോര്‍ച്ച മഞ്ചേശ്വരം Kerala, News, National Highway, Yuvamorcha, Manjeshwar, Committee, Kumbla, Collapse of National Highway: Yuva Morcha road blocked
മഞ്ചേശ്വരം: (my.kasargodvartha.com 13.09.2019) തകര്‍ന്ന ദേശീയപാത എന്‍ എച്ച് 66 നന്നാക്കണമെന്ന ആവശ്യമുയര്‍ത്തി ഭാരതീയ ജനത യുവമോര്‍ച്ച മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദ്യാവര മാട മുതല്‍ പത്താംമൈല്‍ വരെ പ്രതിഷേധ ജ്വാലയും റോഡ് ഉപരോധവും നടത്തി. ബി ജെ പി ജില്ലാ കമ്മിറ്റി അംഗം വിജയകുമാര്‍ റൈ പറങ്കില ഉദ്ഘാടനം ചെയ്തു.

കാസര്‍കോട്-തലപ്പാടി ദേശീയപാത തകര്‍ന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ജനങ്ങളെ പ്രതിസന്ധിയിലാക്കിയത് മാറിമാറി അധികാരത്തിലേറിയ എല്‍ ഡി എഫ്, യു ഡി എഫ് ഭരണകര്‍ത്താക്കളാണെന്ന് വിജയകുമാര്‍ റൈ പറങ്കില പറഞ്ഞു.

തകര്‍ന്ന റോഡ് ഉടനടി നന്നാക്കാന്‍ തയാറായില്ലെങ്കില്‍ സെപ്തംബര്‍ 23 മുതല്‍ തലപ്പാടിയില്‍നിന്ന് മൊഗ്രാല്‍ വരെ പ്രതിഷേധാത്മക റോഡ് ഉപരോധം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചന്ദ്രകാന്ത് ഷെട്ടി അധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി ആദര്‍ശ് ബി എം, മഞ്ചേശ്വരം മണ്ഡലം യുവമോര്‍ച്ച വൈസ് പ്രസിഡന്റ് ധനരാജ് പ്രതാപ്നഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബി ജെ പി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ശങ്കര ആള്‍വ, ബി ജെ പി, യുവമോര്‍ച്ച നേതാക്കളായ സന്തോഷ് ദൈഗോളി, പ്രജിത് ഷെട്ടി, അവിനാശ് എം, സുകേഷ് ഷെട്ടി മീനാര്‍, ധനുഷ് ഹേരൂര്‍, യാദവ ബഡാജെ, യശ്പാല്‍, വിഘ്നേഷ്, സന്തോഷ് പൈവളികെ, സുബ്രഹ്മണ്യ ഭട്ട്, ഭാരത് റൈ, യാഷ്രാജ്, ശശികല, ബേബിലത, യാദവ, യാദവ ബഡാജെ, കിഷോര്‍, ഭഗവതി, ഹരീഷ് പ്രതാപ്നഗര്‍, ജയരാജ് ഷെട്ടി കൂളൂര്‍, മനോഹരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kerala, News, National Highway, Yuvamorcha, Manjeshwar, Committee, Kumbla, Collapse of National Highway: Yuva Morcha road blocked

Post a Comment