Join Whatsapp Group. Join now!

ലോക ഹൃദയ ദിനം: ലയണ്‍സ് ക്ലബ് ബോധവത്കരണം നടത്തി

ലോക ഹൃദയ ദിനത്തില്‍ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍ ബേക്കലില്‍ 'ബീച്ച് റണ്ണും' ഹൃദയാരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു Kerala, News, Bekal, Lions club, Beach run, Awareness program conducted
ബേക്കല്‍: (my.kasargodvartha.com 30.09.2019) ലോക ഹൃദയ ദിനത്തില്‍ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രവര്‍ത്തകര്‍ ബേക്കലില്‍ 'ബീച്ച് റണ്ണും' ഹൃദയാരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു.

ഉയര്‍ന്ന രക്തസമ്മര്‍ദം, പൊണ്ണത്തടി, പ്രമേഹം, പുകവലി തുടങ്ങിയവ കാരണം ഉണ്ടാകാവുന്ന ഹൃദയ രോഗങ്ങളെക്കുറിച്ച് തീരദേശവാസികള്‍ക്ക് ബോധവത്കരണം നടത്തി.

ബോധവത്കരണത്തിന് ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് അന്‍വര്‍ ഹസ്സന്‍, സ്ഥാപക പ്രസിഡന്റ് ഖാലിദ് സി പാലക്കി, ഹാറൂണ്‍ ചിത്താരി, ഗോവിന്ദന്‍ നമ്പൂതിരി, ബഷീര്‍ കുശാല്‍, സി എം നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kerala, News, Bekal, Lions club, Beach run, Awareness program conducted

Post a Comment