Join Whatsapp Group. Join now!

ചര്‍ച്ച് ആക്രമണം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്‌ലിംലീഗ്

മഞ്ചേശ്വരം ഹൊസബെട്ടുവിലെ ലേഡീ ഓഫ് മേഴ്‌സി ചര്‍ച്ചിനുനേരെ ആക്രമണം നടത്തിയ Kerala, News, Muslim League on church attack
കാസര്‍കോട്: (my.kasargodvartha.com 27.08.2019) മഞ്ചേശ്വരം ഹൊസബെട്ടുവിലെ ലേഡീ ഓഫ് മേഴ്‌സി ചര്‍ച്ചിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

ന്യൂനപക്ഷ സമുദായങ്ങളുടെയും ആരാധനാലയങ്ങളുടെയും സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്നെ സാമൂഹ്യദ്രോഹികളെ കൂട്ടുപിടിച്ച് അവരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും ചൊല്‍പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നത് വിരോധാഭാസമാണെന്നും ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ബി ജെ പി നേതാക്കള്‍ മഞ്ചേശ്വരത്ത് സാമുദായിക ധ്രുവീകരണം നടത്താനും വര്‍ഗീയ സംഘര്‍ഷത്തിനും ശ്രമിക്കുകയാണെന്നും യോഗം ആരോപിച്ചു.

ഇത് മതേതര ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണം. മഞ്ചേശ്വരം ചര്‍ച്ച് ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. കുറ്റവാളികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുസ്‌ലിംലീഗ് മുന്നോട്ടുപോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി ടി അഹമ്മദലി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ടി ഇ അബ്ദുല്ല, എം എസ് മുഹമ്മദ്കുഞ്ഞി, വി കെ പി ഹമീദലി, എ ജി സി ബഷീര്‍, അസീസ് മരിക്കെ, വി പി അബ്ദുല്‍ഖാദര്‍, കെ മുഹമ്മദ് കുഞ്ഞി, പി എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.


Keywords: Kerala, News, Muslim League on church attack

Post a Comment