Join Whatsapp Group. Join now!

ദേശീയ പണിമുടക്ക്: പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പക്ഷ നയങ്ങള്‍ തിരുത്തുക, തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സംഘ് പരിവാര്‍ ഫാസിസത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ Kerala, News, National Strike; Post office march and Dharna conducted
കാസര്‍കോട്: (my.kasargodvartha.com 08.01.2019) കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് പക്ഷ നയങ്ങള്‍ തിരുത്തുക, തൊഴിലാളി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, സംഘ് പരിവാര്‍ ഫാസിസത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ജനുവരി 8, 9 തീയതികളില്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എഫ്.ഐ.ടി.യു- അസെറ്റ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എഫ്.ഐ.ടി.യു കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് സി എച്ച് മുത്തലിബ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര മുഖ്യപ്രഭാഷണം നടത്തി. സംയുക്ത സമര സമിതി ചെയര്‍മാന്‍ അബ്ദുല്‍ ഹമീദ് കക്കണ്ടം അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സാബിര്‍, കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് പി എസ് അബ്ദുല്ല കുഞ്ഞി, കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി എം കുഞ്ഞമ്പു, ടൈലറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സാഹിദാ ഇല്യാസ്, ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലേബേര്‍സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി വി ലത്വീഫ്, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ കണ്‍വീനര്‍ ടി.കെ അബ്ദുല്‍ സലാം, ഓട്ടോ മൊബൈല്‍ വര്‍ക്കേര്‍സ് ആന്‍ഡ് ട്രേഡേഴ്‌സ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ ജെ. രാജന്‍, ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ ടി.എം.എ ബഷീര്‍ അഹ് മദ്, കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ വര്‍ക്കേര്‍സ് യൂണിയന്‍ ജിലാ കണ്‍വീനര്‍ ജോയ് വെള്ളരിക്കുണ്ട്, കേരള സ്‌ക്രാപ്പ് വര്‍ക്കേര്‍സ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ കെ വി പത്മനാഭന്‍, അണ്‍ എയ്ഡഡ് സ്്കൂള്‍ ടീച്ചേര്‍സ് ആന്‍ഡ് സ്റ്റാഫ് യൂണിയന്‍ ജില്ലാ കണ്‍വീനര്‍ മഹേഷ് മാസ്റ്റര്‍, വഴിയോര കച്ചവട ക്ഷേമ സമിതി ജില്ലാ കണ്‍വീനര്‍ മുഹമ്മദലി ചെറുവത്തൂര്‍, ഫ്രറ്റേണിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുമ റാണിപുരം, വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ വിഭാഗം ജില്ലാ കണ്‍വീനര്‍ സഫിയ സമീര്‍, എഫ്.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് എം.ഷഫീഖ് എന്നിവര്‍ സംസാരിച്ചു. സംയുക്ത സമര സമിതി കണ്‍വീനര്‍ കെ.കെ. ഇസ്മാഈല്‍ സ്വാഗതവും എഫ്.ഐ.ടി.യു. ജില്ലാ സെക്രട്ടറി എ.ജെ. ജമാല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, National Strike; Post office march and Dharna conducted
  < !- START disable copy paste -->

Post a Comment