Join Whatsapp Group. Join now!

ലളിതമായ രചനകളെയാണ് എന്നും വായനക്കാര്‍ നെഞ്ചേറ്റിയത്: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കടുകട്ടിയായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള രചനകളെക്കാള്‍ എളുപ്പം മനിലാക്കാവുന്ന രീതിയില്‍ എഴുതപ്പെട്ട പുസ്തകങ്ങളെയാണ് വായനക്കാര്‍ നെഞ്ചിലേറ്റുന്നത്. Kerala, News, N A Nellikkunnu about Readers
കാസര്‍കോട്: (my.kasargodvartha.com 13.01.2019)  കടുകട്ടിയായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള രചനകളെക്കാള്‍ എളുപ്പം മനിലാക്കാവുന്ന രീതിയില്‍ എഴുതപ്പെട്ട പുസ്തകങ്ങളെയാണ് വായനക്കാര്‍ നെഞ്ചിലേറ്റുന്നത്. അത്തരം ഒരു നോവലാണ് കാസര്‍കോട്ടുകാരനായ ജുനൈദ് പി എഴുതിയ 'വിധുര വലയം' എന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. നോവല്‍ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫിക്ക് നല്‍കിക്കൊണ്ട് ജനമൈത്രി സി.ആര്‍.ഒ. കെ പി വി രാജീവ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. ഒലിവ് സബ് എഡിറ്റര്‍ ഹരിദാസ് ഒറവില്‍ പുസ്തക പരിചയം നടത്തി. ഉസ്താദ് ഹസന്‍ ഭായ്, പി എസ് ഹമീദ്, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, രവീന്ദ്രന്‍ പാടി, എം പി ജില്‍ജില്‍, കെ പി എസ് വിദ്യാനഗര്‍, അബ്ദു ചൗക്കി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നൗഷാദ് ബായിക്കര സ്വാഗതവും മുഹമ്മദ് വാസില്‍ നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, N A Nellikkunnu about Readers
  < !- START disable copy paste -->

Post a Comment