Join Whatsapp Group. Join now!

എസ് വൈ എസ് സോണ്‍ യൂത്ത് കൗണ്‍സിലുകള്‍ക്ക് മഞ്ചേശ്വരത്ത് ആവേശകരമായ തുടക്കം; സാമൂഹിക മാറ്റത്തെക്കുറിച്ച് പ്രവര്‍ത്തകരില്‍ അവബോധം വളര്‍ത്തുമെന്ന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി

സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി ജില്ലയിലെ ഒമ്പത് സോണ്‍ കമ്മറ്റികളില്‍ നടക്കുന്ന പുനസംഘടനാ Kerala, News, SYS Zone Youth Councils started
മഞ്ചേശ്വരം: (my.kasargodvartha.com 27.12.2018) സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഘട്ടമായി ജില്ലയിലെ ഒമ്പത് സോണ്‍ കമ്മറ്റികളില്‍ നടക്കുന്ന പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേശ്വരത്ത് ആവേശകരമായ തുടക്കം. സോണ്‍ യൂത്ത് കൗണ്‍സിലുകളുടെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം മള്ഹറില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വ്വഹിച്ചു.

സാമൂഹിക മാറ്റത്തെക്കുറിച്ച് പ്രവര്‍ത്തകരില്‍ അവബോധം വളര്‍ത്തുന്നതിന് പരിശീലന പരിപാടികള്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന ഘടകങ്ങളായ യൂണിറ്റുകളെ ശക്തിപ്പെടുത്തി ആദര്‍ശപരവും സംസ്‌കരണപരവുമായ ദൗത്യനിര്‍വ്വഹണത്തിന് പ്രവര്‍ത്തകരെ സജ്ജരാക്കും. വികസന രാഷ്ട്രീയം, ജീവകാരുണ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഇടപെടല്‍ ശക്തമാക്കും. കുടുംബ യൂണിറ്റുകളിലൂടെ സാംസ്‌കാരിക മുന്നേറ്റം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാരി സഅദി അധ്യക്ഷത വഹിച്ചു. സയ്യിദ് ശഹീര്‍ തങ്ങള്‍ ബുഖാരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.  സയ്യിദ് ജലാല്‍ തങ്ങള്‍ പുതിയ ഭാരവാഹികള്‍ക്ക് പതാക കൈമാറി. വിവിധ വിഷയങ്ങളില്‍ നടന്ന ക്ലാസ്സുകള്‍ക്ക് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ കരീം മാസ്റ്റര്‍, ബഷീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കി.

റിട്ടേണിംഗ് ഓഫീസര്‍ ഷാഫി സഅദി ഷിറിയ പുസംഘടനക്കു നേതൃത്വം നല്‍കി. മുഹമ്മദ് സഖാഫി തോക്കെ, സോണ്‍ ഇലക്ഷന്‍ ചീഫ് ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള മുസ്ലീം ജമാഅത്ത് സോണ്‍ പ്രസിഡന്റ് മൂസല്‍ മദനി തലക്കി, അബ്ദുല്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ മദനി മച്ചമ്പാടി, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, ഖത്തര്‍ ബാവ ഹാജി, ഹാരിസ് ഹനീഫി, ഹുസൈന്‍ അക്കരെ  തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

മഞ്ചേശ്വരം സോണിലെ 41 യൂണിറ്റുകളിലും അഞ്ച് സര്‍ക്കിളുകളിലും യൂത്ത് കൗണ്‍സില്‍ പൂര്‍ത്തിയാക്കിയാണ് സോണ്‍ പുനസംഘടന നടന്നത്. ജില്ലയിലെ മറ്റു എട്ട് സോണുകളില്‍ ജനുവരി 20നകം യൂത്ത് കൗണ്‍സില്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SYS Zone Youth Councils started
  < !- START disable copy paste -->

Post a Comment