Join Whatsapp Group. Join now!

നേരത്തെ ഉറങ്ങുന്ന നഗരത്തിന് കാസനോവയുടെ സംഗീത നിശ ഉണര്‍ത്തുപാട്ടായി

സായാഹ്നങ്ങളെ സംഗീതമാക്കുന്ന കാസര്‍കോട്ടെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ കാസനോവ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സംഗീത നിശ നേരത്തെ ഉറങ്ങുന്ന Kerala, News, Casanova Sangeetha Nisha Program conducted
കാസര്‍കോട്: (my.kasargodvartha.com 04.11.2018) സായാഹ്നങ്ങളെ സംഗീതമാക്കുന്ന കാസര്‍കോട്ടെ സംഗീതപ്രേമികളുടെ കൂട്ടായ്മയായ കാസനോവ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സംഗീത നിശ നേരത്തെ ഉറങ്ങുന്ന കാസര്‍കോട് നഗരത്തിന് ഉണര്‍ത്തുപാട്ടായി. പ്രശസ്ത ഗായകരായ ഹനീഫ് ഉപ്പളയും നിഷാദ് കാസര്‍കോടും റഫിയുടെയും മുകേഷിന്റെയും അനശ്വര ഗാനങ്ങള്‍ ആലപിച്ചത് ചടങ്ങിന് കൊഴുപ്പേകി. കാസനോവയിലെ കലാകാരന്‍മാരായ സമീര്‍, സുബൈര്‍, ഷാഫി തെരുവത്ത്, ഹംസു, മാഹിന്‍ ലോഫ്, മുരളീധര, മേഘശ്രീ കാമത്ത്, ശ്രേയ കാമത്ത്, തുടങ്ങിയവരടക്കം നിരവധി പേര്‍ ഹിന്ദി, മലയാള സിനിമ ഗാനങ്ങളും മാപ്പിളപ്പാട്ടുകളുമെല്ലാം ആലപിച്ചു.

കാസര്‍കോടിന്റെ വികസന കുതിപ്പിനായി പ്രയത്‌നിക്കുന്ന എം.എല്‍.എ എന്‍ എ നെല്ലിക്കുന്നിന് കാസനോവയുടെ സ്‌നേഹപൂര്‍വ്വം ഉപഹാരം കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ബി അജിത് നല്‍കി. കോഴിക്കോട് സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണര്‍ പി സി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കാസനോവ കാസര്‍കോട് പ്രസിഡണ്ട് എന്‍ എം സുബൈര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ പി അജിത്കുമാര്‍ ടി എം, മുഹമ്മദ് സലീം, എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച നിഥുല, ഹനീഫ ഉപ്പള, ഹാജി കെ.എ മുഹമ്മദ് എന്നിവരെ ആദരിച്ചു.

സമീര്‍ കാസനോവ, സുബൈര്‍ പള്ളിക്കാല്‍, കെ എച്ച് അഷ്‌റഫ്, എന്‍ യു അഷ്‌റഫ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ പുലിക്കുന്ന് സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു. നൗഷാദ് പരിപാടികള്‍ നിയന്ത്രിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Casanova Sangeetha Nisha Program conducted
  < !- START disable copy paste -->

Post a Comment